കല്‍പ്പറ്റ ▪️ പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാ!ര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ്, കെഎസ്‌യു പ്രവര്‍ത്തകര്‍.
കോളേജിന് മുന്നില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസ് ലാത്തി വീശി. പിന്നാലെ പ്രവര്‍ത്തകര്‍ കോളേജിനുള്ളിലേക്ക് തള്ളിക്കയറി.
പൊലീസ് തടയാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ ടീച്ചിങ് കോംപ്ലക്‌സിലേക്ക് തള്ളിക്കയറുകയായിരുന്നു. ഒരു ഭാഗത്ത് യൂത്ത് ലീഗിന്റെ പ്രതിഷേധവും കോണ്‍?ഗ്രസ് പ്രവ!ര്‍ത്തകരും പ്രതിഷേധിക്കുകയാണ്.
മനുഷ്യാവകാശ ലംഘനം നടന്നുവെന്നും സിദ്ധാര്‍ത്ഥിനെ കൊലപ്പെടുത്തിയെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ആരോപിച്ചു. സംഭവം നടന്ന കോളേജ് ഹോസ്റ്റലിലേക്ക് ഒരു സംഘത്തെ കടത്തി വിടണമെന്നാണ് കെഎസ്‌യുവിന്റെ ആവശ്യം. എന്തുകൊണ്ട് ഹോസ്റ്റലിലേക്ക് കടത്തിവിടുന്നില്ലെന്നാണ് അലോഷ്യസ് ഉന്നയിക്കുന്ന ചോദ്യം. പ്രതിഷേധത്തില്‍ ടി. സിദ്ദിഖ് എംഎല്‍എയും ചേര്‍ന്നു.
വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വര്‍ഷ വെറ്ററിനറി സയന്‍സ് ബിരുദ വിദ്യാര്‍ത്ഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ സിദ്ധാര്‍ത്ഥനെ ഫെബ്രുവരി 18ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സെക്യൂരിറ്റി ജീവനക്കാര്‍ക്ക് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു.