ചെങ്ങന്നൂര്‍▪️ നഗരസഭയിലെ 16 യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കെതിരെ നല്കിയ പരാതിയിന്മേല് തദ്ദേശസ്വയംഭരണ ഓംബുഡ്സ്മാന് നോട്ടീസ് നല്കി. അധികാര ദുര്‍വിനിയോഗവും അഴിമതിയും സ്വജനപക്ഷപാതവും സാമ്പത്തിക നഷ്ടവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയ നഗരസഭ കൗണ്‍സിലര്‍മാര്‍ക്കെതിരെ ചെങ്ങന്നൂര്‍ ളാഹശേരി വേങ്ങൂര്‍ വീട്ടില്‍ രമേശ് ബാബു തദ്ദേശസ്വയംഭരണ ഓംബുഡ്സ്മാനില്‍ നല്കിയ പരാതിയിലാണ് നോട്ടീസ് അയച്ചത്. കേസിന്മേല് 25ന് രാവിലെ 10ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വിചാരണയ്ക്കായി ഹാജരാകണം. ചെയര്‍പേഴ്സണ്‍ ശോഭാ വര്‍ഗീസ്, വൈസ് ചെയര്മാന് കെ. ഷിബുരാജന്‍, മുന്‍ ചെയര്‍പേഴ്സണ്‍മാരായ സൂസമ്മ ഏബ്രാഹം, മറിയാമ്മ ജോണ്‍ ഫിലിപ്പ്, കൗണ്‍സിലര്‍മാരായ …