ചെങ്ങന്നൂര്‍ ▪️ യൂത്ത് കോണ്‍ഗ്രസ് വെണ്‍മണി മണ്ഡലം കണ്‍വന്‍ഷന്‍ നടന്നു.
കണ്‍വന്‍ഷന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ പി.എസ് അനുതാജ് ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം സെക്രട്ടറി റോവിന്‍ വെണ്‍മണി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സുഹൈര്‍ വള്ളികുന്നം മുഖ്യപ്രഭാഷണം നടത്തി.
യൂത്ത് കോണ്‍ഗ്രസ് വെണ്‍മണി മണ്ഡലം പ്രസിഡന്റായി അനു എല്‍സ തോമസ് ചുമതല ഏറ്റെടുത്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി തന്‍സീര്‍ കാണാനാംകുഴി, ഔട്ട്‌റീച് സെല്‍ കേരള സ്‌റ്റേറ്റ് ചെയര്‍പേഴ്‌സണ്‍ മുത്തര രാജ്, നിയോജക മണ്ഡലം പ്രസിഡന്റ് രാഹുല്‍ കൊഴുവല്ലൂര്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ആര്‍ സജീവന്‍, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മറിയാമ്മ ചെറിയാന്‍, ജയലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.