ആലാ ▪️ യൂത്ത് കോണ്‍ഗ്രസ് ആലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു.
സമ്മേളനം ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രജുല്‍ കെ. രാജപ്പന്‍ അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി ശ്രീകുമാര്‍, അബു ഏബ്രഹാം, നിധിന്‍ എ. ചെറിയാന്‍, എം.കെ പ്രശാന്ത്, ഷമീം റാവുത്തര്‍, വി.കെ ശോഭ, ജോയല്‍ ഉമ്മന്‍, രാഹുല്‍ കൊഴുവല്ലൂര്‍, ജോജി ചെറിയാന്‍, എന്‍.സി രഞ്ജിത്, പ്രവീണ്‍ എം.കെ, ഷിയോണ്‍, അന്‍വിന്‍ കുരുവിള എന്നിവര്‍ സംസാരിച്ചു.