ചെങ്ങന്നൂര്‍ ▪️ വീട്ടില്‍ കരകൗശല വസ്തു നിര്‍മ്മിച്ചു കൊണ്ടിരിക്കെ യുവാവ് ഷോക്കേറ്റ് മരിച്ചു.
ചെങ്ങന്നൂര്‍ മംഗലം ആശാരിപറമ്പില്‍ വേണുഗോപാല്‍ ആചാരി-ശ്രീധരി ദമ്പതികളുടെ മകന്‍ വിപിന്‍ വേണുഗോപാല്‍ (29) ആണ് മരിച്ചത്.
ഇന്ന് രാവിലെ 11.30ഓടെയാണ് സംഭവം. വീട്ടില്‍ വച്ച് ചുണ്ടന്‍ വള്ളത്തിന്റെ മാതൃക നിര്‍മ്മിക്കുകയായിരുന്നു വിപിന്‍. ഇതിനിടെ വൈദ്യുതി ഉപയോഗിക്കുമ്പോഴാണ് ഷോക്കേറ്റത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ചെറുപ്പം മുതല്‍ കൗതുക വസ്തുക്കളും ചെറുശില്‍പങ്ങളും നിര്‍മ്മിക്കുന്നതില്‍ വിദഗ്ധനായിരുന്നു വിപിന്‍. ഇതിനോടകം നിരവധി വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുകയും വില്‍പന നടത്തുകയും ചെയ്തിട്ടുണ്ട്.
സംസ്‌കാരം നാളെ (16) ഉച്ചകഴിഞ്ഞ് 2ന് വീട്ടുവളപ്പില്‍.
സഹോദരങ്ങള്‍: വിഷ്ണു, വീണ.