ചെങ്ങന്നൂര്‍ ▪️കേരള സ്‌റ്റേറ്റ് റൂട്രോണിക്‌സിന്റെ അംഗീകൃത പരിശീലന കേന്ദ്രമായ മൈക്രോസെന്‍സ് കമ്പ്യൂട്ടേഴ്‌സില്‍ ക്രിസ്മസ് പുതുവത്സര ആഘോഷം നടന്നു.
ചെങ്ങന്നൂരിന്റെ മുന്‍ എംഎല്‍എയും, ഔഷധി ചെയര്‍പേഴ്‌സനുമായ ശോഭനാ ജോര്‍ജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ സന്തോഷ് അമ്പാടി അധ്യക്ഷനായി.
മുന്‍ നഗരസഭ കൗണ്‍സിലര്‍ ബി. സുദീപ് ക്രിസ്തുമസ് സന്ദേശം നല്‍കി. ഐശ്വര്യ റെജി മിഥുന്‍ ക്രിസ്തുരാജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
അധ്യാപകരായ ശ്രീലക്ഷ്മി .എസ്, അര്‍ച്ചന അശോക്, ലിന്റ ജോസഫ്, സവര്‍ണ ഷാജി എന്നിവര്‍ നേതൃത്വം നല്‍കി. സമ്മേളനശേഷം വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.
ക്രിസ്മസ് പുതുവത്സര ദിനാഘോഷമായി റൂട്രോണിക്‌സിന്റെ എല്ലാ കോഴ്‌സുകള്‍ക്കും 2025 ജനുവരി 15 വരെ ജനറല്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് 20% ഫീസ് ഇളവും, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം ഫീസ് ഇളവും ലഭിക്കുമെന്ന് സെന്റര്‍ ഡയറക്ടര്‍ അറിയിച്ചു.