
ഓച്ചിറ ▪️ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം, പരബ്രഹ്മ കോളേജ് ഓഫ് നഴ്‌സിംഗ് എന്നിവ സംയുക്തമായി ഓച്ചിറ ഗവണ്‍മെന്റ് ഐടിഐയില്‍ എയ്ഡ്‌സ് ദിനാചരണം നടത്തി.
ഓച്ചിറ ഗ്രാമപഞ്ചായത്ത് മെമ്പര്‍ അജ്മല്‍ .എ ദിനാചരണം ഉദ്ഘാടനം ചെയ്തു. ഐടിഐ പ്രിന്‍സിപ്പല്‍ സാജു പി.എസ് അധ്യക്ഷത വഹിച്ചു.
ഓച്ചിറ സിഎച്ച്‌സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മണിലാല്‍ വിഷയാവതരണം നടത്തി.
പരബ്രഹ്മ കോളേജ് ഓഫ് നേഴ്‌സിങിലെ വിദ്യാര്‍ഥികള്‍ ബോധവല്‍ക്കരണ പരിപാടികളായ മൈം, എയ്ഡ്‌സ് ദിന എക്‌സിബിഷന്‍, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് എന്നിവ നടന്നു.
നഴ്‌സിംഗ് ട്യൂട്ടര്‍മാരായ മനീഷ, നിബ ഐടിഐ ഇന്‍സ്ട്രക്ടര്‍മാരായ അനുമോന്‍ .ആര്‍, ഷെമീറ.എ, ഇന്ദിര സെജി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹരികുമാര്‍ ജി എന്നിവര്‍ സംസാരിച്ചു.