ചെങ്ങന്നൂര്‍ ▪️ കഴിഞ്ഞ രണ്ടു വര്‍ഷ കാലയളവിനുള്ളില്‍ എസ് സി, എസ് ടി, ഒബിസി. വിഭാഗത്തില്‍പ്പെട്ട 425 കുട്ടികള്‍ക്ക് വിദേശത്തെ പ്രശസ്തമായ സര്‍വ്വകലാശാലകളില്‍ പഠിക്കാന്‍ അവസരം ഒരുക്കിയതായി മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു.
പട്ടികജാതി വികസന വകുപ്പ് ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ കോളനികളില്‍ പൂര്‍ത്തീകരിച്ച നവീകരണ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഈ വര്‍ഷം 310 കുട്ടികളെ കൂടി ഉന്നത പഠനത്തിനായി വിദേശത്തേക്ക് അയക്കുകയാണ്. ഒരു സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ഇത് ആദ്യമാണ്.
ട്രൈബല്‍ വിഭാഗത്തില്‍പ്പെട്ട കുട്ടികളെ എയര്‍ഹോസ്റ്റസുമാരയി തിരഞ്ഞെടുത്ത് പരിശീലനം നല്‍കി. വിദേശ കമ്പനികളുമായി സഹകരിച്ച് ഇവര്‍ക്ക് മികച്ച ജോലിയും ലഭ്യമാക്കി. 2024 ഡിസംബര്‍ 31ഓടെ അതിദാരിദ്രരില്ലത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും.
യോഗങ്ങളില്‍ മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായി.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ പട്ടികജാതി കോളനികള്‍ ഉള്ള മണ്ഡലമാണ് ചെങ്ങന്നൂര്‍.അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ മണ്ഡലത്തിലെ പട്ടികജാതി കോളനികളുടെ പുരോഗതിയില്‍ മികച്ച മാറ്റമുണ്ടാകും.
കേരളത്തിലെ ഒന്നാം നമ്പര്‍ മണ്ഡലമാക്കി ചെങ്ങന്നൂരിനെ മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
വിവിധ യോഗങ്ങളില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം സലിം, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ആര്‍ മുരളീധരന്‍ പിള്ള, എം.ജി ശ്രീകുമാര്‍, പി.വി സജന്‍, ജയിന്‍ ജിനു ജേക്കബ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വത്സല മോഹന്‍, ഹേമലത മോഹന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എല്‍സി കോശി, അലീന വേണു, സുജ രാജീവ്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ബി. ബെഞ്ചമിന്‍, ജില്ല ഉപദേശക സമിതി അംഗം സന്തോഷ് കുമാര്‍, ബ്ലോക്ക് പട്ടികജാതി ഓഫീസര്‍ ബിജി എന്നിവര്‍ സംസാരിച്ചു.
പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്കര്‍ ഗ്രാമപദ്ധതിയിലും പ്രളയ ബാധിത കോളനികളുടെ പുനര്‍നിര്‍മാണ പദ്ധതിയിലും ഉള്‍പ്പെടുത്തിയാണ് വിവിധ കോളനികളുടെ നവീകരണം പൂര്‍ത്തിയാക്കിയത്.
മന്ത്രി സജി ചെറിയാന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുത്ത 15 കോളനികളില്‍ 6 കോളനികളുടെ നവീകരണമാണ് ആദ്യ ഘട്ടത്തില്‍ പൂര്‍ത്തീകരിച്ചത്.