
ദില്ലി▪️ നമ്മുടെ പെണ്‍കുട്ടികളുടെ സിന്ദൂരം മായ്ച്ചുകളഞ്ഞ ഭീകരരെ ഭൂമുഖത്തുനിന്ന് നമ്മള്‍ മായ്ച്ചുകളഞ്ഞു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂറിനും തുടര്‍ന്നുണ്ടായ ഇന്ത്യ-പാക് സംഘര്‍ഷത്തിനും ശേഷം രാജ്യത്തെ അഭിസംഭോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ആണവായുധ ഭീഷണി വേണ്ട. ആ ബ്ലാക്ക് മെയില്‍ ഇവിടെ ചെലവാകില്ല. പാകിസ്ഥാന്‍ നിവര്‍ത്തിയില്ലാതെ നമ്മുടെ ഡിജിഎമ്മിനെ വിളിച്ചു. ഭയന്നപ്പോള്‍ ലോകം മുഴുവന്‍ രക്ഷതേടി. എല്ലാം തകര്‍ന്നതോടെ രക്ഷിക്കണേ എന്നായി. ഒടുവില്‍ വെടി നിര്‍ത്തലിന് അപേക്ഷിച്ചു -പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യക്ക് യുദ്ധത്തോട് താത്പര്യമില്ല. വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ല. തീവ്രവാദത്തോട് സന്ധിയുമില്ല. പാകിസ്ഥാനോട് ചര്‍ച്ച നടക്കുകയാണെങ്കില്‍ അത് തീവ്രവാദത്തെ കുറിച്ച് മാത്രമായിരിക്കും. ഇപ്പോള്‍ നൂറിലേറെ ഭീകരരെയാണ് ഇന്ത്യ ഇല്ലാതാക്കിയത്.
നിലവില്‍ ഇന്ത്യയുടെ നിലപാട് ലോകത്തിനും ബോധ്യപ്പെട്ടു കഴിഞ്ഞു. നമ്മള്‍ ജാഗ്രത തുടരുകയാണ്. എല്ലാ സേനയും ജാ?ഗ്രതയിലാണ്. ഇത് ചെറിയൊരു വിരാമം മാത്രം. പൂര്‍ണമായും പിന്മാറിയെന്ന് കരുതരുത്. ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ട. അത്തരം നീക്കങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല. പ്രകോപനത്തിന് വന്നാല്‍ തിരിച്ചടിച്ചിരിക്കും എന്ന് പാകിസ്ഥാന് മോദി താക്കീത് നല്‍കി.
ഈ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. സേനകള്‍ക്ക് സല്യൂട്ട് പറഞ്ഞ അദ്ദേഹം പോര്‍മുഖത്ത് സേനകള്‍ അസാമാന്യ ധൈര്യവും, പ്രകടനവും കാഴ്ച വച്ചുവെന്ന് പ്രശംസിച്ചു.