കൊച്ചി ▪️ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ വി.ഡി സതീശന് മന്ത്രിയാകണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സതീശന് മന്ത്രിയാകേണ്ട ആളായിരുന്നു. മന്ത്രിയാക്കാന്‍ കഴിയാത്തതില്‍ തനിക്ക് വിഷമമുണ്ടെന്നും ചെന്നിത്തല ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവാകാന്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയില്‍ തനിക്കായിരുന്നു ഭൂരിപക്ഷം ഉണ്ടായിരുന്നത്. അതു സംബന്ധിച്ച് ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥയില്‍ പറഞ്ഞ കാര്യം സത്യമാണ്.
ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ സതീശനെ മന്ത്രിയാക്കാത്തതില്‍, സി.എന്‍ ബാലകൃഷ്ണന് അവസരം കൊടുക്കുക എന്നതിനപ്പുറത്തേക്കും ചില കാര്യങ്ങളുണ്ടായിരുന്നു.
തന്നെ ആരും മന്ത്രിയാക്കാതിരുന്നിട്ടില്ല. താന്‍ മന്ത്രി ആകരുതെന്ന് ആരും പറഞ്ഞിട്ടില്ല. മന്ത്രിയാകേണ്ട എന്നത് തന്റെ തീരുമാനമായിരുന്നു. പ്രവര്‍ത്തക സമിതിയില്‍ ഇപ്പോള്‍ ലഭിച്ച സ്ഥാനത്തില്‍ വിഷമമുണ്ട്.
19 വര്‍ഷം മുമ്പ് തന്ന പദവി ഇപ്പോള്‍ വീണ്ടും ലഭിച്ചു എന്നതില്‍ അതൃപ്തിയുണ്ട്. ശശി തരൂര്‍ പ്രവര്‍ത്തക സമിതിയില്‍ വരുന്നതില്‍ എതിര്‍പ്പില്ല. മറ്റ് നേതാക്കളാരും പ്രവര്‍ത്തക സമിതിയില്‍ എത്തുന്നതില്‍ തനിക്ക് എതിര്‍പ്പില്ല.
നൂറ് ശതമാനവും പാര്‍ട്ടിക്ക് വേണ്ടിയാണ് തന്റെ പ്രവര്‍ത്തനം. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ആരുടെയും പിന്നാലെ നടന്നിട്ടില്ല. താന്‍ ആരോടും സ്ഥാനമാനങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല.
പാര്‍ട്ടിയില്‍ എല്ലാവര്ക്കും അഭിപ്രായസ്വാതന്ത്ര്യമുണ്ട്. കോണ്‍ഗ്രസിന് ഒരു സംവിധാനമുണ്ട്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹം. രാഹുല്‍ ഗാന്ധിയുടെ ഉയര്‍ച്ച ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.