അടൂര്‍: വിദ്യാരംഭ ദിനത്തില്‍ ആദ്യാക്ഷരം കുറിക്കാന്‍ മൂവര്‍ സംഘം. അക്ഷരം കുറിപ്പിച്ചത് മുത്തച്ഛന്‍മാര്‍.
അടൂര്‍ മണ്ണടി കല്ലുവിളയത്ത് ബിജോയിസില്‍ ബിനോയ് ജോണ്‍സണ്‍- ജിഷ റേച്ചല്‍ ജോര്‍ജ് ദമ്പതികളുടെ മക്കളായ ആത്മിക ബിനോയ്, ദിയ ബിനോയ്, ഇവാ ബിനോയ് എന്നിവരാണ് ആദ്യാക്ഷരം കുറിച്ച് അക്ഷരലോകത്തേക്ക് പ്രവേശിച്ചത്.
വീട്ടില്‍ തന്നെ നടന്ന ചടങ്ങില്‍ മുത്തച്ഛന്‍മാരായ ജോണ്‍സണ്‍ ഡേവിഡ്, റ്റി.ജെ ജോര്‍ജ് എന്നിവരാണ് ഇവരെ ആദ്യാക്ഷരം കുറിപ്പിച്ചത്.
കറ്റാനം പോപ്പ് പയസ് XI ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മുന്‍ അധ്യാപകന്‍ കൂടിയാണ് ചെങ്ങന്നൂര്‍ പേരിശ്ശേരി തൈത്തറ തെക്കേതില്‍ റ്റി.ജെ ജോര്‍ജ്.