വര്‍ണായനത്തിന്റെ ഭാഗമായി ചിത്രകാരന്‍ കുളക്കട സ്വദേശി സജയകുമാര്‍ കാല്‍ വിരലുകള്‍ കൊണ്ട് ചിത്രം വരയ്ക്കുന്നു
മാന്നാര്‍: കലാകാരന്‍മാരുടെ കൂട്ടയ്മയില്‍ വരകളുടെ വര്‍ണ വിസ്മയം വിരിയിച്ച് വര്‍ണ്ണായനം.
ചെങ്ങന്നൂര്‍ പെരുമയുടെ തുടക്കം കുറിച്ച് മാന്നാറില്‍ വിശാലമായ ക്യാന്‍വാസില്‍ വിരിഞ്ഞത് വരകളുടെ വര്‍ണ വിസ്മയം.
കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തില്‍ നടന്ന ‘വര്‍ണ്ണായന’ത്തില്‍ സംസ്ഥാനത്തെ നൂറോളം ചിത്രകാരന്‍മാര്‍ ചിത്രരചന നടത്തി.
100 മീറ്റര്‍ നീളമുള്ള ക്യാന്‍വാസില്‍ ചെങ്ങന്നൂരിന്റെ പൈതൃകവും , ഓണാട്ടുകരപ്പെരുമയുമൊക്കെ ചിത്രങ്ങള്‍ക്കു വിഷയങ്ങളായി.
പ്രശസ്ത ചിത്രകാരന്‍ ഷിബു നടേശന്‍ ഉദ്ഘാടനം ചെയ്തു. സജി ചെറിയാന്‍ എംഎല്‍എ അധ്യക്ഷനായി. ലളിതകലാ അക്കാദമി സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി.