
ചെങ്ങന്നൂര്‍▪️ പേരിശ്ശേരി ഗവ. യു.പി സ്‌കൂള്‍ വാര്‍ഷികാഘോഷം-വര്‍ണ്ണസന്ധ്യ 18ന് വൈകിട്ട് 4ന് നടക്കും.
വേഗവര കാര്‍ട്ടൂണിസ്റ്റ് അഡ്വ. ജിതേഷ്.ജി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാര്‍ അധ്യക്ഷത വഹിക്കും.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. സുരേന്ദ്രന്‍ പിള്ള മുഖ്യാതിഥി ആയിരിക്കും. ഗുരു ചെങ്ങന്നൂര്‍ സ്മാരക സമിതി വൈസ് ചെയര്‍മാന്‍ ജി. കൃഷ്ണകുമാര്‍ മികവുകളുടെ ആദരം നിര്‍വ്വഹിക്കും. തുടര്‍ന്ന കുട്ടികളുടെ കലാപരിപാടികളും നടക്കും.