▶️വരട്ടാറില്‍ നിന്നും ഡ്രഡ്ജ് ചെയ്ത മണല്‍ മോഷ്ടിച്ചു; 2 പേര്‍ അറസ്റ്റില്‍

0 second read
0
445

ചെങ്ങന്നൂര്‍▪️ വരട്ടാറില്‍ നിന്നും ഡ്രഡ്ജ് ചെയ്ത് എടുത്ത മണല്‍ മോഷ്ടിച്ചു കൊണ്ടു പോയ 2 പേര്‍ അറസ്റ്റില്‍.

ചെങ്ങന്നൂര്‍ ഇടനാട് സ്വദേശി ജയേഷ് കുട്ടമത്ത് (37), കുമ്പനാട് കടപ്ര സ്വദേശി ജിബിന്‍ തോമസ് (35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ജലവിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ ഡ്രഡ്ജ് ചെയ്ത് ഇടനാട്ടിലെ വഞ്ചിപ്പോട്ടില്‍ കടവില്‍ സൂക്ഷിച്ചിരുന്ന 150 ക്യുബിക് മീറ്റര്‍ മണലാണ് മോഷ്ടിച്ച് കടപ്രയിലേക്ക് കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു.

ജലവിഭവവകുപ്പ് എന്‍ജിനിയര്‍ നല്‍കിയ പരാതി തുടര്‍ന്നാണ് ചെങ്ങന്നൂര്‍ പോലീസ് ഇവരെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

Load More Related Articles
Load More By News Desk
Load More In LOCAL NEWS

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️’മെസി വരും’, ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍: മന്ത്രി വി. അബ്ദുറഹിമാന്‍

തിരുവനന്തപുരം▪️ ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേയ്ക്ക് എത്തുന്ന കാര…