ചെങ്ങന്നൂര്‍ ▪️ പുതിയതായി സ്‌റ്റോപ്പ് അനുവദിച്ച വന്ദേഭാരതിന് ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ ജനാവലി വരവേല്‍പ്പ് നല്‍കി.
വാദ്യമേളങ്ങളുടേയും, വഞ്ചിപ്പാട്ടിന്റേയും അകമ്പടിയോടുകൂടി പുഷ്പവൃഷ്ടി നടത്തിയാണ് ട്രെയിനിലെ സ്വീകരിച്ചത്.
റയില്‍വേ സ്റ്റേഷനില്‍ നടന്ന സ്വീകരണ സമ്മേളനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. കൊടിക്കുന്നില്‍ സുരേഷ് എം.പി, നഗരസഭ ചെയര്‍പേഴ്‌സണ്‍ സൂസമ്മ സൂബ്രഹാം, വാര്‍ഡ് കൗണ്‍സിലര്‍ സിനി ബിജു, ബിജെപി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാര്‍, ദക്ഷിണമേഖലാ സെക്രട്ടറി ബി. കൃഷ്ണകുമാര്‍, പ്രമോദ് കാരയ്ക്കാട്, റെയില്‍വേ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.