കോഴിക്കോട് ▪️ ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ സിപിഐഎം പിന്തുണയോടെ കോണ്‍ഗ്രസ് വിമത മുന്നണി വിജയിച്ചതില്‍ പ്രതികരണവുമായി മന്ത്രി വി.എന്‍ വാസവന്‍.
ചേവായൂരില്‍ കെ. സുധാകരന്‍ നടത്തിയ കൊലവിളി പ്രസംഗത്തിനുള്ള മറുപടിയാണ് ജനങ്ങള്‍ നല്‍കിയത്. അതിന് മറ്റുള്ളവരെ പഴി പറഞ്ഞിട്ട് കാര്യമില്ല. സഹകരണ മേഖലയില്‍ യാതൊരു ആശയക്കുഴപ്പവുമില്ലെന്ന് വി.എന്‍ വാസവന്‍ പറഞ്ഞു.
കരുവന്നൂരില്‍ 132 കോടി രൂപ നിക്ഷേപകര്‍ക്ക് മടക്കി കൊടുത്തു. കരുവന്നൂര്‍ ബാങ്ക് പഴയതുപോലെ ഇപ്പോള്‍ കരുത്താര്‍ജിച്ചു മുന്നോട്ടു പോവുകയാണെന്നും ചേവായൂര്‍ വിഷയത്തില്‍ പരാതി വന്നാല്‍ ഗൗരവമായി പരിശോധിക്കുമെന്നും മന്ത്രി
കൂട്ടിച്ചേര്‍ത്തു.
ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ 11 സീറ്റിലും കോണ്‍ഗ്രസ് വിമതമുന്നണിയാണ് വിജയിച്ചത്. ഏഴ് കോണ്‍ഗ്രസ് വിമതരും നാല് സിപിഐഎമ്മുകാരും ജയിച്ചു. കോണ്‍ഗ്രസ് വിമതരും ഔദ്യോഗിക പക്ഷവും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടിയ ബാങ്ക് തിരഞ്ഞെടുപ്പ് വന്‍ സംഘര്‍ഷത്തിലാണ് കലാശിച്ചത്.