ഉത്തരാഖണ്ഡില്‍ 50 പേരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞു. 25 പേര്‍ മരിച്ചു.
റിഖ്‌നിഖല്‍ ബൈറോഖല്‍ റോഡില്‍ സിംദി ഗ്രാമത്തിനരികിലാണ് സംഭവം നടന്നത്.
അപകടം ഉണ്ടായത് സിംഡി ഗ്രാമത്തിലാണ്. പൗരി ഗര്‍വാള്‍ ജില്ലയിലാണ് സംഭവം. പൊലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുന്നു.
സംസ്ഥാന ദുരന്ത നിവാരണ സേന സംഭവ സ്ഥലത്തേക്ക് നീങ്ങിയിട്ടുണ്ടെന്നും പരമാവധി സൗകര്യങ്ങളൊരുക്കുമെന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു.
നാട്ടുകാര്‍ രക്ഷപ്രവര്‍ത്തനങ്ങളില്‍ ഏറെ സഹകരിക്കുന്നതായും അദ്ദേഹം അറിയിച്ചു. ബസ് 500 മീറ്റര്‍ ആഴത്തിലേക്കാണ് വീണതെന്നും അപകടത്തില്‍പ്പെട്ട ആറുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചതായി ഡി.ജി.പി അശോക് കുമാര്‍ അറിയിച്ചു.