
ചെങ്ങന്നൂര്‍▪️ പെട്രോള്‍ പമ്പില്‍ ഇന്ധനം അടിച്ച ശേഷം ബാക്കി പണം തിരികെ നല്‍കാന്‍ താമസിച്ച പമ്പ് ജീവനക്കാരനെ മര്‍ദ്ദിച്ച് അവശനാക്കിയ യുവാക്കള്‍ അറസ്റ്റില്‍.
പത്തനംതിട്ട കോട്ടാങ്കല്‍ കുളത്തൂര്‍ മാലംപുറത്തുഴത്തില്‍ വീട്ടില്‍ അജയന്റെ മകന്‍ അജു അജയന്‍ (19), പുല്ലാട് ബിജു ഭവനത്തില്‍ ബിജുവിന്റെ മകന്‍ ബിനു (19) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ 19ന് രാത്രി 12.30ന് എം.സി റോഡില്‍ കത്തോലിക്കാ പള്ളിക്ക് സമീപമുള്ള പെട്രോള്‍ പമ്പിലായിരുന്നു സംഭവം.
രൂപമാറ്റം വരുത്തിയ നമ്പര്‍ രേഖപ്പെടുത്തിയ ബൈക്കിലെത്തിയ പ്രതികള്‍ 500 രൂപ നല്‍കിയ ശേഷം 50 രൂപയുടെ പെട്രോള്‍ അടിക്കുകയും ബാക്കി തുക നല്‍കാന്‍ താമസിച്ചതിനാണ് പ്രതികള്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ ആക്രമിച്ചത്.
നിരവധി സി.സി.ടി.വി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ നിരവധി മോഷണ കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് പോലീസ് അറിയിച്ചു.
ചെങ്ങന്നൂര്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ.സി വിപിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ പ്രദീപ് .എസ്, നിധിന്‍, സിനീയര്‍ സിവില്‍ പോലീസ് ഓഫീസറായ ശ്യാംകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ ജിജോ സാം, കണ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.