▶️ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; നാല് കോടി രൂപ തട്ടിയ രണ്ട് മലയാളികള്‍ അറസ്റ്റില്‍

0 second read
1
526

കൊച്ചി ▪️ഡിജിറ്റല്‍ അറസ്റ്റിലൂടെ നാല് കോടി രൂപ തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍.

കോഴിക്കോട് സ്വദേശി മിഷാബ്, മലപ്പുറം സ്വദേശി മുഹമ്മദ് മുഫസില്‍ എറണാകുളം സൈബര്‍ പൊലീസിന്റെ പിടിയിലായത്.

പ്രതികള്‍ വെര്‍ച്വല്‍ അറസ്റ്റ് വഴി തട്ടിയെടുത്തത് നാല് കോടിയോളം രൂപയാണെന്നാണ് വിവരം. വാഴക്കാല സ്വദേശി ബെറ്റി ജോസഫിന്റെ പരാതിയിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.

പൊലീസ് എന്ന വ്യാജേനയുളള ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് വ്യാപകമാകുന്നതിനിടെയാണ് അറസ്റ്റ് നടക്കുന്നത്. ഇരകളുടെ ഫോണിലേക്ക് വിളിച്ചശേഷം നിയമവിരുദ്ധമായ ഇടപാട് നടന്നിട്ടുണ്ടെന്നാണ് പ്രതികള്‍ പറയുക.

ഉത്തരേന്ത്യന്‍ കേന്ദ്രീകരിച്ചും ഇത്തരത്തിലുളള സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നെണ്ടെന്ന വിവരം നേരത്തെ ലഭിച്ചിരുന്നു.

ഉത്തരേന്ത്യന്‍ സംഘങ്ങളെ സഹായിക്കുന്ന രണ്ടുപേരാണ് പിടിയിലായവരെന്നാണ് പൊലീസ് പറഞ്ഞു. പ്രതികളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് സൂചന നല്‍കി.

 

Load More Related Articles

Check Also

▶️പൂരാവേശത്തില്‍ തൃശൂര്‍: വര്‍ണ്ണ വിസ്മയമായി സാമ്പിള്‍ വെടിക്കെട്ട്

തൃശൂര്‍▪️ വര്‍ണങ്ങള്‍ വാരിവിതറി തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടിന് തുടക്കം. തിരു…