മുളക്കുഴ▪️ ഫുട്‌ബോളിലൂടെ മുളക്കുഴയുടെ അഭിമാനം ആയി മാറിയ ഏഴാം ക്ലാസുകാരന്‍ ഹെയ്ഡന്‍ എബി ഐസകിന് മുളക്കുഴ ആലംബം ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രൗഡോജ്വലമായ അനുമോദാനവും ആദരവും നല്‍കുന്നു.
സ്വീഡനിലെ ഗോദന്‍ബര്‍ഗില്‍ നടക്കുന്ന ഗോദിയക്കപ്പ് രാജ്യാന്തര ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ലോകകപ്പ് ടീമിലേക്ക് കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 3 പേരില്‍ ഒരാളാണ് മുളക്കുഴ പെരിങ്ങാലയില്‍ എബി ഐസക്കിന്റെ മകന്‍ ഹെയ്ഡന്‍.
മുളക്കുഴയുടെ യശസ്സ് രാജ്യാന്തരതലത്തിലേക്ക് ഉയര്‍ത്തിയ പെണ്ണുക്കര ഗവണ്മെന്റ് യു. പി സ്‌കൂളിലെ 7-ാം ക്ലാസുകാരനായ ഹെയ്ഡന്‍ എബി ഐസക്കിനെ അനുമോദിക്കുന്നതിനായി ഇന്ന് (17.06.2023) വൈകുന്നേരം 4 മണിക്ക് മുളക്കുഴ സി.സി പ്ലാസ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന സമ്മേളനത്തില്‍ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ കെ. റ്റി ചാക്കോ, ഹെയ്ഡന് ഉപഹാരവും ക്യാഷ് പ്രൈസും നല്‍കുന്നു.
കൂടാതെ മുളക്കുഴ ഗവണ്മെന്റ് ഹൈസ്‌കൂളില്‍ നിന്നും ഈ കഴിഞ്ഞ ടടഘഇ പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ സംവൃത സന്തോഷനും , +2 പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ ആതിര വിജയകുമാറിനും ക്യാഷ് െ്രെപസും മൊമെന്റൊയും നല്‍കിയും, ഈ കഴിഞ്ഞ നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം കരസ്തമാക്കിയ ഷാഹിദിനെ അനുമോദിക്കുകയും, +2 പരീക്ഷയില്‍ മുളക്കുഴ സ്‌കൂളില്‍ നിന്നും എല്ലാ വിഷയങ്ങള്‍ക്കും എ+ നേടിയ മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരം നല്‍കി അനുമോദിക്കുകയും ആദരിക്കുകയും ചെയ്യുന്നു.എസ്എസ്എല്‍സി +2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ആലമ്പം അംഗങ്ങളുടെ മക്കളെയും ഈ ചടങ്ങില്‍ അനുമോദിക്കുന്നു.
സംഘടകസമിതി ചെയര്‍മാന്‍ റിട്ട.എസ്.പി അഡ്വ: ബേബി ചാള്‍സിന്റെ അധ്യക്ഷതയില്‍ ചേരുന്ന പ്രസ്തുത സമ്മേളനം മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. പദ്മകാരന്‍ ഉത്ഘാടനം ചെയ്യും.
ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുളക്കുഴ ഡിവിഷന്‍ മെമ്പര്‍ ബീന ചിറമേല്‍, ആലപ്പുഴ ജില്ലാ ഗവണ്മെന്റ് പ്ലീഡര്‍ അഡ്വ: വി വേണു, മുളക്കുഴ ഗ്രാമ പഞ്ചായത്ത് അംഗം പി.ജി പ്രജിലിയ, മുളക്കുഴ ഗവണ്മെന്റ് ഹൈ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മല്ലിക പി ആര്‍, പെണ്ണുക്കര ഗവണ്മെന്റ് യു പി സ്‌കൂള്‍ മുന്‍ ഹെഡ്മിസ്ട്രസ് ശ്രീകുമാരി, പി ടി എ പ്രസിഡന്റ് സി.വി ഷാജി, ആലംബം ചാരിറ്റബിള്‍ സൊസൈറ്റി വൈസ്പ്രസിഡന്റ് അഡ്വ: റെഞ്ചി ചെറിയാന്‍, ആലമ്പം സെക്രട്ടറി ഉല്ലാസ് കോട്ട, സംഘടക സമിതി കണ്‍വീനര്‍ മനോജ് മാത്യു ഏദന്‍ എന്നിവര്‍ പങ്കെടുക്കും.
പ്രശസ്ത സിനിമ സീരിയല്‍ താരം സീമ ജി. നായര്‍ വിശ്ഷ്ടഥിതി ആയിരിക്കും. സമ്മേളനന്തരം പെണ്ണുക്കര യു പി സ്‌കൂള്‍ കുട്ടികള്‍ അവതരിപ്പിക്കുന്ന ‘ചൂഹാദാന്‍ ‘ എന്ന നാടകവും, തിരുവല്ല ഈറ്റില്ലം അവതരിപ്പിക്കുന്ന നാടന്‍ പാട്ടും, ഫ്‌ളവര്‍സ് ചാനല്‍ കോമഡി പ്രോഗ്രാം ഫെയിം താരങ്ങള്‍ അവതരിപ്പിക്കുന്ന കോമഡി ഷോയും ഉണ്ടായിരിക്കും.