
ചെങ്ങന്നൂര്‍▪️ ‘വണ്‍വേ’ റോഡുകളില്‍ സ്ഥാപിച്ചിരിക്കുന്ന ‘സൈന്‍’ ബോര്‍ഡുകള്‍ കണ്ട ഭാവമില്ലാതെ വാഹനങ്ങള്‍ പോകുന്നതോടെ ഗതാഗത കുരുക്കും അപകടവും പതിവാകുന്നു.
ചെങ്ങന്നൂര്‍ നഗരത്തില്‍ സൈന്‍ ബോര്‍ഡുകളിലൂടെ ‘വണ്‍വേ’ എന്ന് സൂചിപ്പിച്ചിരിക്കുന്ന റോഡുകളിലെ ബോര്‍ഡുകളില്‍ വ്യക്തമാക്കിയ ദിശയിലൂടെ വാഹനം ഓടിക്കാതെ വിപരീത ദിശയിലേക്ക് വാഹനം ഓടിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നു.
ചെങ്ങന്നൂര്‍ ആല്‍ത്തറ ജംഗ്ഷനില്‍ നിന്നും മാര്‍ക്കറ്റ് റോഡിലൂടെ ബഥേല്‍ ജംഗ്ഷനിലേക്ക് വണ്‍വേ സമ്പ്രദായം തെറ്റിച്ചുപോകുന്ന ചെറുതും, വലുതുമായ വാഹനങ്ങള്‍ പലപ്പോഴും ടൗണില്‍ ഗതാഗതക്കുരുക്കും അപകടങ്ങളും സൃഷ്ടിക്കുന്നു.
ആല്‍ത്തറ ജംഗ്ഷനിലും, മാര്‍ക്കറ്റ് റോഡിന്റെ തുടക്കത്തിലും നോ എന്‍ട്രി / വണ്‍വേ എന്ന ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും ഈ ബോര്‍ഡ് അവഗണിച്ചാണ് വാഹനങ്ങള്‍ ഓടിക്കുന്നത്.
വീതി കുറവായ മാര്‍ക്കറ്റ് റോഡിലൂടെ വണ്‍വേ തെറ്റിച്ച് ബഥേല്‍ ജംഗ്ഷനിലേക്ക് വാഹനങ്ങള്‍ പോകുമ്പോള്‍, ശരിയായ ദിശയില്‍ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരുമായി നിരന്തരം വാക്കേറ്റം ഉണ്ടാകുന്നു.
വണ്‍വേ തെറ്റിച്ചും, ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചും അപകടങ്ങള്‍ ഉണ്ടാകുന്ന ഇതുപോലെയുള്ള യാത്രക്കാരെ സിസിടിവിയുടെ സഹായത്തോടെ കണ്ടെത്തി പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.