
നൂറനാട്▪️ ശിവരാത്രി ദിവസമായ 26ന് (നാളെ) നൂറനാട് പടനിലം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കെ.പി റോഡിലും മറ്റും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഉച്ചയ്ക്ക് 12.30ന് ശേഷം കായംകുളം ഭാഗത്തുനിന്നും അടൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചാരുംമൂട് ജംഗ്ഷനില്‍ നിന്നും തെക്കോട്ട് ഗുരുനാഥന്‍ കുളങ്ങര ജംഗ്ഷന്‍ ആലുവിള ജംഗ്ഷന്‍ പാലമൂട് ട്രാന്‍സ്‌ഫോര്‍മര്‍ ജംഗ്ഷന്‍ പഴകുളം വഴി അടൂരിന് പോകേണ്ടതാണ്.
അടൂര്‍ ഭാഗത്തുനിന്നും കായംകുളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ പഴകുളം ജംഗ്ഷനില്‍ നിന്നും തെക്കോട്ട് തിരിഞ്ഞ് ഗുരുനാഥന്‍ കുളങ്ങര ജംഗ്ഷന്‍ വഴി ചാരുംമൂട് എത്തി യാത്ര തുടര്‍ന്ന് കായംകുളത്തേക്ക് പോകേണ്ടതാണ്.
മാവേലിക്കര-പന്തളം റോഡില്‍ ഇടപ്പോണ്‍ ജംഗ്ഷനില്‍ നിന്നും കെ.പി റോഡിലെ പാറ ജംഗ്ഷനിലേക്കുള്ള ഗതാഗതം ഉച്ചയ്ക്ക് 12.30 മുതല്‍ പൂര്‍ണ്ണമായും ഒഴിവാക്കുക.
പന്തളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ കുടശ്ശനാട് ജംഗ്ഷനില്‍ നിന്ന് വഴി തിരിച്ചു വിടുന്നതാണ്. ചാരുംമൂട്-മാങ്കാംകുഴി റോഡില്‍ പടനിലം ഭാഗത്തേക്കുള്ള ഗതാഗതം തെരുവ് മുക്കില്‍ നിന്ന് വഴി തിരിച്ചു വിടുന്നതാണ്.
സ്ഥലത്ത് ഗതാഗതക്കുരുക്കും സമയനഷ്ടവും ഉണ്ടാകാതിരിക്കുന്നതിന് വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് നൂറനാട് പോലീസ് അറിയിച്ചു.