
ചെങ്ങന്നൂര്‍ ▪️ റെയില്‍വേ സ്‌റ്റേഷനു മുന്‍പിലെ കക്കുസ് ടാങ്ക് പൊട്ടിയൊലിച്ച് മലിന ജലം ഒഴുകുന്നു.
ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി എന്ന് അവകാശപ്പെടുമ്പോള്‍ സ്‌റ്റേഷനു മുന്‍ഭാഗത്ത് വാഹന പാര്‍ക്കിംഗ് സ്ഥലത്തെ കക്കൂസില്‍ നിന്നുള്ള മലിന ജലം പരന്നൊഴുകുകയാണ്.
കടുത്ത ദുര്‍ഗന്ധം മൂലം തീര്‍ത്ഥാടകര്‍ക്കും യാത്രക്കാര്‍ക്കും ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍ക്കും മൂക്കു പൊത്താതെ ഈ ഭാഗത്തു കൂടി കടന്നു പോകാന്‍ കഴിയാത്ത് സ്ഥിതിയാണ്.
അതേസമയം കക്കൂസില്‍ നിന്നുള്ള പൈപ്പ് വാഹനങ്ങള്‍ കയറി പൊട്ടിയതാണെന്ന് റെയില്‍വേ പറയുമ്പോള്‍ തീര്‍ത്ഥാടനകാലം തുടങ്ങിയിട്ടും മലിനജലം തളം കെട്ടിക്കിടക്കുന്നത് ദുരിതമായി മാറി.
കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയില്‍ സ്‌റ്റേഷന്‍ പരിസരം വെള്ളക്കെട്ടിലായിരുന്നതിനാല്‍ പ്രധാന കവാടത്തില്‍ പോലും യാത്രക്കാര്‍ക്ക് എത്താന്‍ കഴിഞ്ഞില്ല.
സമീപമുള്ള ഓടകള്‍ വൃത്തിയാക്കിയതിനാല്‍ ഇത്തവണ മഴവെള്ളം കെട്ടി നില്‍ക്കില്ല എന്ന റെയില്‍വേയുടെയും നഗരസഭയുടെയും അവകാശവാദം പാഴ് വാക്കായി മാറി.