വൈക്കം ▪️ യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞ മൂന്നു പേരേ കൂടി പോലീസ് അറസ്റ്റ് ചെയ്തു.
ആലപ്പുഴ പട്ടണക്കാട് പുതിയകാവ് ഹരിജന്‍ കോളനിയില്‍ സുജിത്ത് (39), കോട്ടയം വൈക്കം റ്റി.വി പുരം മൂത്തേടത്ത് കാവ് പുന്നമറ്റത്തില്‍ വിട്ടില്‍ കണ്ണന്‍ (31), വൈക്കം വെച്ചൂരില്‍ രാജീവ് ഗാന്ധി കോളനി അഖില്‍ നിവാസ് വീട്ടില്‍ അഖില്‍ പ്രസാദ് (30) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരും സുഹൃത്തുക്കളും ചേര്‍ന്ന് കഴിഞ്ഞദിവസം രാത്രി 7:30 മണിയോടെ വെച്ചൂര്‍ പുത്തന്‍പാലം ഷാപ്പിന് സമീപം വച്ച് തലയാഴം സ്വദേശിയായ അഖിലിനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ക്കുവേണ്ടി ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചുനടത്തിയ തിരച്ചിലിലാണ് വിവിധ സ്ഥലങ്ങളില്‍ നിന്നായി ഇവരെ മൂവരെയും പിടികൂടുന്നത്.
വൈക്കം സ്‌റ്റേഷന്‍ എസ്.എച്ച്.ഓ ബിജു കെ.ആര്‍, എസ്.ഐ മാരായ ദിലീപ് കുമാര്‍, ഷിബു വര്‍ഗീസ്, വിജയപ്രസാദ്, സത്യന്‍, സി.പി.ഓമാരായ പ്രവീണ്‍, ജാക്ക്‌സണ്‍ സുദീപ്, രജീഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
സുജിത്തിന് ചേത്തല, പട്ടണക്കാട്, മുഹമ്മ, വൈക്കം, മണ്ണംഞ്ചേരി, കുത്തിയ തോട്. ആലപ്പുഴ നോര്‍ത്ത് എന്നീ സ്‌റ്റേഷനുകളില്‍ കൊലപാതകം, കൊലപാതക ശ്രമം ഉള്‍പ്പെട നിരവധി കേസുകളും, കണ്ണന്‍, അഖില്‍ പ്രസാദ് എന്നിവര്‍ക്ക് വൈക്കം സ്‌റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസുകളും നിലവിലുണ്ട്. ഇവരെ കോടതിയില്‍ ഹാജരാക്കി.