ചെങ്ങന്നൂര്‍ ▪️ പുത്തന്‍കാവില്‍ കാറുകള്‍ കൂട്ടിയിടിച്ചു. യാത്രക്കാര്‍ക്ക് പരിക്കില്ല.
ഇന്ന് വൈകിട്ട് 4 മണിയോടെ മാവേലിക്കര-കോഴഞ്ചേരി റോഡില്‍ പുത്തന്‍കാവ് പുതിയ പാലത്തിന് സമീപമാണ് അപകടം.
വര്‍ക്ക് ഷോപ്പിന് സമീപമായുള്ള വളവില്‍ അയ്യപ്പഭക്തന്മാരുമായി ചെങ്ങന്നൂരിലേക്ക് പോയ കാറും കോഴഞ്ചേരിക്ക് പോയ കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
യാത്രക്കാര്‍ക്ക് ആര്‍ക്കും തന്നെ പരിക്കുകള്‍ ഇല്ല. കാറുകള്‍ക്ക് നിസാര കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.