തൊടിയൂര്‍ ▪️ ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ആശുപത്രിയ്ക്കു ദേശീയ അക്രെഡിറ്റേഷന്‍ (NABH) ലഭിച്ചു.
ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളും വിലയിരുത്തിയാണ് ദേശീയതലത്തിലുള്ള അക്രെഡിറ്റേഷന് തൊടിയൂര്‍ ആയുര്‍വേദ ആശുപത്രി അര്‍ഹമായത്.
തിരുവനന്തപുരത്തു ജിമ്മി ജോര്‍ജ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ആരോഗ്യ, വനിതാ ശിശുക്ഷേമ വകുപ്പു മന്ത്രി വീണാ ജോര്‍ജ്ജില്‍ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ് തൊടിയൂര്‍ വിജയന്‍, ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷബ്‌ന ജവാദ്, സെക്രട്ടറി സി. ഡെമാസ്റ്റന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. അനീഷ എന്നിവര്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
ചടങ്ങില്‍ ആയുഷ് സോഫ്റ്റ്‌വെയറുകളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.