▶️തിരുവോണത്തെ വരവേറ്റ് മലയാളികള്‍

0 second read
0
418

ഐശ്വര്യവും സമ്പല്‍സമൃദ്ധിയും നിറഞ്ഞ ഉത്സവമായി ഇന്ന് തിരുവോണം. ലോകമെങ്ങുമുള്ള മലയാളികള്‍ തിരുവോണത്തെ വരവേല്‍ക്കുകയാണ്.

മാനുഷ്യരെല്ലാം ഒന്നുപോലെ കഴിഞ്ഞ കാലത്തിന്റെ ഗതകാലസ്മരണകളുമായി മലയാളികള്‍ ഓണം ആഘോഷിച്ചു തുടങ്ങി.

ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ ജാതിമതമോ എന്നിങ്ങനെ വേര്‍തിരിവില്ലാതെ മലയാളികള്‍ ആഘോഷിക്കുന്ന ഉത്സവമാണ് ഓണം.

മലയാളികള്‍ക്ക് എന്നും കൂട്ടായ്മയുടെ ഉത്സവമാണ് ഓണം. പൂക്കളം ഇട്ടും ഓണക്കോടിയുടുത്തും ഓണ സദ്യയൊരുക്കിയും നാടും മറുനാടന്‍ മലയാളികളും ഓണാഘോഷ ലഹരിയിലാണ്.

അത്തം ഒന്ന് മുതല്‍ തുടങ്ങുന്ന ഒരുക്കങ്ങള്‍ പത്താം നാള്‍ തിരുവോണ ദിനത്തിലാണ് അവസാനിക്കുന്നത്. തിരുവോണ ദിനത്തില്‍ മഹാബലി തന്റെ പ്രജകളെ കാണാന്‍ വരുന്ന ദിവസം കൂടിയാണെന്നാണ് ഐതിഹ്യം. മഹാബലിയെ വരവേല്‍ക്കുന്ന ദിവസത്തില്‍ ഒത്തുച്ചേരലിന്റെ സ്‌നേഹം പങ്കിടാന്‍ വീടുകളും ഒരുങ്ങിക്കഴിഞ്ഞു.

കേരളത്തിന്റെ കാര്‍ഷികോത്സവം കൂടിയാണ് ഓണം. മലയാളികള്‍ക്ക് ഇത്തവണത്തെ ഓണം അതിജീവനത്തിന്റേത് കൂടിയാണ്. വനാട് ദുരന്തത്തിന്റെ അതിജീവന ഓര്‍മ്മകളുമായാണ് മലയാളികള്‍ ഓണത്തെ വരവേല്‍ക്കുന്നത്.

 

Load More Related Articles
Load More By News Desk
Load More In KERALAM

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️പി.വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു

തിരുവന്തപുരം▪️ എംഎല്‍എ സ്ഥാനം രാജിവെച്ച് പി.വി അന്‍വര്‍. രാവിലെ സ്പീക്കറെ കണ്ട് അന്‍വര്‍ ര…