ചെങ്ങന്നൂര്‍▪️ ഹോട്ടലിന് മുകളില്‍ നിന്നും വീണ് യുവാവ് മരിച്ചു.
കോട്ടയം തിടനാട് മറ്റത്തില്‍പാറ കക്കോട് ഇല്ലത്ത് കരോട്ട് കുന്നേല്‍ ഷിന്റോ (24) ആണ് മരിച്ചത്.
വെള്ളിയാഴ്ച (16) പുലര്‍ച്ചെ 1.30ഓടെയായിരുന്നു സംഭവം.
ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ എംപയര്‍ ഹോട്ടലിന് മുകളിലെ നിലയില്‍ കിടന്നുറങ്ങുകയായിരുന്ന ഷിന്റോയാണ് ഹോട്ടലിന് പുറകിലെ പുരയിടത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്.
പോലീസില്‍ നിന്നും വിവരമറിഞ്ഞെത്തിയ അഗ്‌നിരക്ഷാസേനയാണ് ഇയാളെ 108 ആംബുലന്‍സില്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഹോട്ടലില്‍ ഫയര്‍ സിസ്റ്റത്തിന്റെ പണികള്‍ക്കായി എത്തിയതായിരുന്നു ഇദ്ദേഹം. കൂടെ മറ്റൊരാളും ഉണ്ടായിരുന്നു. ഇയാള്‍ താഴെയാണ് കിടന്നുറങ്ങിയതെന്ന് പറയുന്നു. എങ്ങനെയാണ് കെട്ടിടത്തിന് മുകളില്‍ നിന്നും ഷിന്റോ വീണതെന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.
ചെങ്ങന്നൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പുഷ്പഗിരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.