ചെങ്ങന്നൂര്‍ ▪️ കേരള കോണ്‍ഗ്രസ് (എം) വനിതാ വിഭാഗം മുന്‍ സംസ്ഥാന പ്രസിഡന്റും കൊച്ചു കടന്തോട്ടില്‍ പരേതനായ കെ.എം ജോര്‍ജ്ജിന്റെ ഭാര്യയുമായ തങ്കമ്മ ജോര്‍ജ്ജ് (98) അന്തരിച്ചു.
സംസ്‌കാര ശൂശ്രൂഷകള്‍ 21ന് ഉച്ചക്ക് 2ന്് പേരിശ്ശേരി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലും സംസ്‌കാരം 3ന് ചെങ്ങന്നൂര്‍ പഴയ സുറിയാനി പള്ളിയിലും നടക്കും.
പരേത കോന്നി മുരുപ്പേല്‍ കുടുംബാംഗമാണ്. അഖില കേരള ബാലജനസഖ്യം ചെങ്ങന്നൂര്‍ മേഖലാ മുന്‍ രക്ഷാധികാരിയുമായിരുന്നു.
മക്കള്‍: മോഹന്‍ ജോര്‍ജ്ജ് (ഷാര്‍ജ), മോഹിനി തോമസ് (ബഹറിന്‍), ശോഭന ജോര്‍ജ്ജ് (മുന്‍ എംഎല്‍എ, ഔഷധി ചെയര്‍ പേഴ്‌സണ്‍), ഓമന സെല്‍വിന്‍ (തിരുവനന്തപുരം), മനോജ് ജോര്‍ജ്ജ് (ദുബായ്)
മരുമക്കള്‍: ലൈല മോഹന്‍ (പുത്തന്‍പറമ്പില്‍, കോയിപ്പുറം), വി.ഐ തോമസ് (വീട്ടിനാല്‍, മാവേലിക്കര), ഐസക് ജോര്‍ജ്ജ് (മുന്‍ ഡയറക്ടര്‍, ദേശീയ സമ്പാദ്യ പദ്ധതി), പരേതനായ എം.ബി സെല്‍വിന്‍ (ലെയ്ക് വ്യൂ, തിരുവനന്തപുരം), ലെനി മനോജ് (പറങ്കാമൂട്ടില്‍ കണ്ടത്തില്‍, തിരുവല്ല)