
ചെങ്ങന്നൂര്‍▪️ വെണ്‍മണി ശാര്‍ങക്കാവ് വിഷു ഉത്സവത്തിനെത്തുന്നവര്‍ക്കായി അച്ചന്‍കോവില്‍ ആറിനു കുറുകെ തയ്യാറാക്കിയ താല്‍ക്കാലിക നടപ്പാത നാളെ വൈകിട്ട് നാലിന് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും.
പൊതുമരാമത്ത് വകുപ്പ് 15.57 കോടി ചെലവഴിച്ചു ശാര്‍ങക്കാവില്‍ നിര്‍മ്മിച്ച പൂര്‍ത്തീകരണഘട്ടത്തിലായ പാലത്തിനോട് ചേര്‍ന്നുള്ള നടപ്പാതയാണ് ഉദ്ഘാടനം ചെയ്യുന്നത്.
നടപ്പാത തുറന്നു കൊടുക്കുന്നതോടെ ആയിരക്കണക്കിന് ആളുകള്‍ക്ക് ശാര്‍ങക്കാവ് വിഷു ഉത്സവത്തില്‍ സുരക്ഷിതമായി പങ്കെടുക്കാന്‍ കഴിയും.
വെണ്‍മണി-നൂറനാട് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാലം മൂന്നു മാസത്തിനുള്ളില്‍ ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.