ഹൈദരാബാദ്▪️ വിചിത്രമായ തന്റെ കഴിവിലൂടെ ഗിന്നസ് റെക്കോര്‍ഡിട്ടിരിക്കുകയാണ് തെലങ്കാന സൂര്യപേട്ട സ്വദശി ക്രാന്തി കുമാര്‍ പണികേര.
ഒരു മിനിറ്റിനുള്ളില്‍ 57 ഇലക്ട്രിക് ഫാന്‍ ബ്ലേഡുകള്‍ നാവ് കൊണ്ട് തടഞ്ഞ് നിര്‍ത്തിയാണ് ഇയാള്‍ നേട്ടം സ്വന്തമാക്കിയത്. ‘ഡ്രില്‍ മാന്‍’ എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്.
ഇതിന്റെ ദൃശ്യങ്ങള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടിട്ടുണ്ട്. ഒന്നിച്ച് കറങ്ങുന്ന നിരവധി ഇലക്ട്രിക് ഫാനുകള്‍ക്ക് മുന്നിലേക്ക് നാവ് പുറത്തിട്ട് ചടുലമായി നീങ്ങുന്ന ഡ്രില്‍മാന്റെ ദൃശ്യം ഇതിനോടകം വൈറലായി.
ഏകദേശം 60 മില്യണ്‍ പേരാണ് ഈ വീഡിയോ കണ്ടത്. താന്‍ ഒരു ചെറിയ ഗ്രാമത്തിലാണ് വളര്‍ന്നതെന്നും വലിയ നേട്ടങ്ങള്‍ സ്വപ്നം കാണുന്നത് തന്നെ വലിയ കാര്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോഴുണ്ടാകുന്ന അപകടത്തെക്കുറിച്ച് പലരും ആശങ്കയും പ്രകടിപ്പിച്ചു. ഈ നേട്ടത്തില്‍ സന്തോഷമുണ്ടെന്നും വര്‍ഷങ്ങളായി താന്‍ നടത്തിയ കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും തെളിവ് കൂടിയാണിതെന്നും ക്രാന്തി കുമാര്‍ പറഞ്ഞു.