▶️പ്രൊഫ ടി.ജെ ചന്ദ്രചൂഡന്‍ അന്തരിച്ചു

0 second read
0
241

ആര്‍എസ്പി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ ടി.ജെ ചന്ദ്രചൂഡന്‍ (83) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

തിരുവനന്തപുരം ജില്ലയില്‍ ജനിച്ച ചന്ദ്രചൂഡന്‍ ബി.എ, എം.എ പരീക്ഷകള്‍ റാങ്കോടെയാണ് പാസായത്. ആര്‍.എസ്.പി വിദ്യാര്‍ത്ഥി സംഘടനയില്‍ സജീവമായിരുന്ന ചന്ദ്രചൂഡന്‍, കെ. ബാലകൃഷ്ണന്റെ കൗമുദിയില്‍ പത്രപ്രവര്‍ത്തകനായി കുറച്ചു കാലം പ്രവര്‍ത്തിച്ചു.

1969-1987 കാലയളവില്‍ ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജില്‍ അദ്ധ്യാപകനായിരുന്നു. 1975ല്‍ ആര്‍.എസ്.പി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. 1995 മുതല്‍ പ്രവാഹം ദ്വൈവാരികയുടെ പത്രാധിപരായി. 1999ലാണ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നു തവണ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2008ലാണ് ദേശീയ ജനറല്‍ സെക്രട്ടറിയായി.

മൂന്ന് തവണ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിച്ചിരുന്നു. ആര്‍എസ്പി എല്‍.ഡി.എഫ് വിട്ട് യു.ഡി.എഫിലേക്ക് പോകുമ്പോള്‍ അദ്ദേഹം ദേശീ. ജനറല്‍ സെക്രട്ടറിയായിരുന്നു. ആര്‍എസ്പി ബിയില്‍ നിന്ന് ഷിബു ബേബി ജോണ്‍ ഉള്‍പ്പടെയുള്ളവരെ ആര്‍എസ്പിയിലേക്ക് തിരികെ കൊണ്ടുവരുന്നതില്‍ അദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാക്കാലത്തും ഇടതുപക്ഷത്തോടൊപ്പമായിരുന്നു അദ്ദേഹത്തിന്റെ മനസ്.

പ്രൊഫ ടി.ജെ ചന്ദ്രചൂഡന്റെ സംസ്‌കാരം മറ്റന്നാള്‍ നടത്തും. മകള്‍ അമേരിക്കയില്‍ നിന്നു വന്നതിനു ശേഷമായിരിക്കും സംസ്‌കാരം. മൃതദേഹം കിംസ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Load More Related Articles
Load More By News Desk
Load More In NATIONAL

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️പി.വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു

തിരുവന്തപുരം▪️ എംഎല്‍എ സ്ഥാനം രാജിവെച്ച് പി.വി അന്‍വര്‍. രാവിലെ സ്പീക്കറെ കണ്ട് അന്‍വര്‍ ര…