▶️നിപ സംശയം: മൂന്ന് പേര്‍ നിരീക്ഷണത്തില്‍; ഒരു കുട്ടിയുടെ നില അതീവ ഗുരുതരം, ഇന്ന് വൈകിട്ടോടെ ഫലം ലഭിക്കും

0 second read
0
239

കോഴിക്കോട് ▪️ വീണ്ടും നിപ സംശയത്തോടെ രണ്ടു പേര്‍ മരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.

സ്വകാര്യ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ട് മരണങ്ങളിലും നിപ ലക്ഷണങ്ങള്‍ കണ്ടതോടെ മരിച്ച ഒരാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ നാലു പേര്‍ സമാന ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്.

മരിച്ച ആദ്യത്തെയാളുടെ മക്കളും സഹോദരി ഭര്‍ത്താവും മകനുമടക്കം നാല് പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരില്‍ ഒന്‍പത് വയസുകാരനായ ഒരു ആണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണ്. ഈ കുട്ടിയുടെ സ്രവ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള പരിശോധനാ ഫലം ഇന്ന് വൈകിട്ടോടെ ലഭിച്ചേക്കും.

അതേസമയം, പ്രാദേശിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചതായാണ് വിവരം. രോഗബാധ സംശയിക്കുന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പരിശോധന ഫലത്തില്‍ രോഗം സ്ഥിരീകരിച്ചാല്‍, നിപ പ്രോട്ടോകോള്‍ നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടക്കും.

പനി ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ആളും, ഇയാള്‍ ചികിത്സയിലിരിക്കെ അച്ഛനുമായി ആശുപത്രിയിലെത്തിയ മറ്റൊരാളുമാണ് സമാന ലക്ഷണങ്ങളോടെ മരണത്തിന് കീഴടങ്ങിയത്. ആദ്യ മരണം ഓഗസ്റ്റ് 30ന് ആയിരുന്നു.

എന്നാല്‍, നിപ ആണെന്ന സംശയങ്ങള്‍ ഒന്നും ആ സമയം ഉണ്ടായിരുന്നില്ല. ന്യൂമോണിയ ആണ് മരണ കാരണമെന്നാണ് കരുതിയത്. വിശദമായ പരിശോധന നടത്തിയെങ്കിലും സംശയിക്കാവുന്ന തരത്തില്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ആരോ?ഗ്യ വകുപ്പ് വ്യക്തമാക്കുന്നു.

എന്നാല്‍, ഇതിന് പിന്നാലെയാണ് ഇതേ ആശുപത്രിയില്‍ പിതാവിന് കൂട്ടിരിക്കാന്‍ എത്തിയ ആള്‍ക്ക് സമാനമായ രോഗലക്ഷണം കണ്ടെത്തിയത്. ഏറെ വൈകാതെ ഈ രോഗിയും മരിച്ചതോടെയാണ് ആരോഗ്യ വിഭാഗത്തിന് സംശയങ്ങള്‍ തോന്നിയത്.

അപ്പോഴേക്കും ആദ്യം മരിച്ചയാളുടെ മക്കളും ബന്ധുക്കളുമടക്കം നാല് പേര്‍ക്ക് കൂടി രോഗലക്ഷണങ്ങള്‍ തുടങ്ങിയിരുന്നു. ഇതോടെയാണ് നിപയായിരിക്കാമെന്ന സംശയം ബലപ്പെട്ടു.

എന്നാല്‍, അപ്പോഴേക്കും ആദ്യത്തെയാളുടെ മൃതദേഹം സംസ്‌കരിച്ചു കഴിഞ്ഞിരുന്നു. മരിച്ച രണ്ടാമത്തെയാളുടെ മൃതദേഹത്തില്‍ നിന്ന് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഈ ഫലത്തിനായാണ് ഇപ്പോള്‍ ആരോഗ്യ വകുപ്പ് കാത്തിരിക്കുന്നത്.

ഇതിന്റെയെല്ലാം ഫലം വന്നാല്‍ മാത്രമേ മരണകാരണം നിപ തന്നെയാണോയെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ. മുന്‍കരുതല്‍ എന്ന നിലയിലാണ് ആരോഗ്യ വകുപ്പ് ഇപ്പോള്‍ ജാഗ്രത നിര്‍ദേശം നല്‍കിയത്.

2018 മെയ് മാസത്തിലാണ് കേരളത്തില്‍ ആദ്യമായി നിപ സ്ഥിരീകരിച്ചത്. അന്ന് 17 പേര്‍ക്കാണ് ഒന്നിന് പുറകെ ഒന്നായി കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ജീവന്‍ നഷ്ടമായത്. 2021 ല്‍ വീണ്ടും നിപ ബാധ റിപ്പോര്‍ട്ട് ചെയ്തു. ഒരു ജീവന്‍ അപ്പോഴും നഷ്ടമായി. തുടര്‍ന്ന് രണ്ട് വര്‍ഷത്തോളം നിപ ബാധ കേരളത്തെ അലട്ടിയിരുന്നില്ല.

Load More Related Articles
Load More By News Desk
Load More In HEALTH

Leave a Reply

Your email address will not be published. Required fields are marked *

Check Also

▶️ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് അദാലത്തില്‍ ധനസഹായം

ചെങ്ങന്നൂര്‍▪️ ഭിന്നശേഷിക്കാരനായ മകന്‍ അടങ്ങുന്ന കുടുംബത്തിന് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍…