
ചെങ്ങന്നൂര്‍ ▪️കൊല്ലകടവ് ജംഗ്ഷനില്‍ പൊലിസ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു.
വ്യാപാരി വ്യവസായി ഏകോപനസമിതി കൊല്ലകടവ് യൂനിറ്റിന്റെ സഹകരണത്തോടെ വെണ്മണി പൊലിസ് ആണ് ക്യാമറ സ്ഥാപിച്ചത്.
പദ്ധതി ഉദ്ഘാടനം ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി. ഡോ. ആര്‍. ജോസ് നിര്‍വ്വഹിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്‌സര മുഖ്യാതിഥിയായി.
എല്ലാ വ്യാപാരികളും തങ്ങളുടെ വ്യാപാര സ്ഥാപനങ്ങളുടെ മുമ്പില്‍ ക്യാമറകള്‍ സ്ഥാപിച്ച് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് മുന്നിട്ടിറങ്ങണമെന്ന് ഡി.വൈ.എസ്.പി. ഡോ. ആര്‍. ജോസ് പറഞ്ഞു.
വ്യാപാരികള്‍ സര്‍ക്കാരിനോടും നിയമവ്യവസ്ഥിതികളോടും കൂടുതല്‍ പ്രതിബദ്ധതപുലര്‍ത്തുന്നവരാണെന്നും വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് പൊലിസിന്റെ പിന്തുണ ആവശ്യമാണെന്നും മേലിലും പൊലിസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാപാരികളുടെ സംഘടനയുടെ സഹകരണമുണ്ടായിരിക്കുമെന്നും സമ്മേളനത്തില്‍ രാജു അപ്‌സര പറഞ്ഞു.
യോഗത്തില്‍ വ്യാപാരി വ്യവസായി ഏകോപനസമിതി കൊല്ലകടവ് യൂണിറ്റ് പ്രസിഡന്റ് കോശി ഇശോ അദ്ധ്യക്ഷനായി.
പഞ്ചായത്ത് അംഗം ബിജു രാഘവന്‍, വ്യാപാരി സംഘടനാ പ്രതിനിധികളായ അസീം വലിയവീട്ടില്‍, വേണു, നജീം പള്ളികിഴക്കേതില്‍, റഷീദ് തോണ്ടലില്‍, ജോബിന്‍ ചന്ദ്രമതി, സെല്‍വകുമാര്‍, സാബു ഇലവുംമൂട്ടില്‍, റെജി മോടിയില്‍, മുബാറക് മുണ്ടുവിഴാലില്‍, രാധാകൃഷ്ണന്‍, സിബീസ് സജി, ബിജു മെഗാ, എന്നിവര്‍ പ്രസംഗിച്ചു.
സബ്ബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ കുമാര്‍, പി.ആര്‍.ഒ. ഹരികുമാര്‍ മറ്റ് പൊലിസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.