തൃശൂര്‍ ▪️ ‘സഹകാരി സംരക്ഷണ പദയാത്ര’ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാണെന്ന് പറയുന്നത് രാഷ്ട്രീയ അപക്വതയെന്ന് സുരേഷ് ഗോപി.
പ്രത്യയശാസ്ത്രത്തിന്റെ ശോഷണമാണ് അങ്ങനെ തോന്നാന്‍ കാരണം. മനുഷ്യന് വേണ്ടിയുള്ള യാത്ര ക്ഷീണമില്ലാതെ നടക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. സഹകരണ മേഖലയിലെ ക്രമക്കേടുകള്‍ക്കെതിരെ ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റിയാണ് യാത്ര സംഘടിപ്പിച്ചത്.
കേരളം അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ ആര് ഭരിച്ചാലും ഇനിയും യാത്ര തുടരും. യാത്രയില്‍ ഒരു രാഷ്ട്രീയവും ഇല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
ആവേശം കൊണ്ടല്ല മനുഷ്യത്വം കൊണ്ടുമാത്രമാണ് പദയാത്ര നടത്തുന്നതെന്ന് സുരേഷ് ഗോപി പദയാത്രക്ക് മുമ്പ് പ്രതികരിച്ചിരുന്നു. മനുഷ്യനാകണം എന്ന ആപ്ത വാക്യം ആര്‍ക്കും തീറെഴുതി കൊടുത്തിട്ടില്ല.
തൃശൂര്‍ കഴിഞ്ഞാല്‍ കണ്ണൂരിലേക്കും മലപ്പുറത്തേക്കും പദയാത്ര സംഘടിപ്പിക്കും. ശുദ്ധീകരണത്തിന്റെ തുടക്കം ആണ് ഇന്ന് നടക്കുന്നതെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
കരുവന്നൂര്‍ ബാങ്ക് പരിസരത്ത് നിന്ന് ആരംഭിച്ച യാത്ര തൃശൂര്‍ സഹകരണ ബാങ്ക് പരിസരത്ത് സമാപിച്ചു. 18 കിലോമീറ്റര്‍ ദൂരമാണ് മാര്‍ച്ച് നടന്നത്. കരുവന്നൂരില്‍ തട്ടിപ്പിന് ഇരകളായവരും, ആത്മഹത്യ ചെയ്ത സഹകാരികളുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.