പാലക്കാട് മങ്കരയില്‍ ശശി തരൂരിനെ അനുകൂലിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്. മങ്കര കോണ്‍ഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഫ്‌ലക്‌സ് വെച്ചത്. ശശി തരൂര്‍ വരട്ടെ കോണ്‍ഗ്രസ് ജയിക്കട്ടെ എന്നാണ് ഫ്‌ലക്‌സിലെ വാചകം.
അതേസമയം, കോണ്‍ഗ്രസിലെ അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചരണ പരിപാടികള്‍ നാളെ അവസാനിക്കും. മല്ലികാര്‍ജുന്‍ ഖാര്‍ഗേയും ഡോ.ശശിതരൂരും തമ്മിലാണ് മത്സരം.
ഡല്‍ഹിയിലും പ്രദേശ് കോണ്‍ഗ്രസ് സമിതി ആസ്ഥാനങ്ങളിലും തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ നെഹ്‌റു കുടുംബത്തിന്റെ പരോക്ഷ പിന്തുണ ഉള്ള മല്ലികാര്‍ജുന്‍ ഖാര്‍ഗേ തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.
മുതിര്‍ന്ന നേതാക്കളുടെ ഏകപക്ഷീയ വിജയം എന്ന ലക്ഷ്യത്തിന് വിവിധ സംസ്ഥാനങ്ങളിലെ യുവ വോട്ടര്‍മാര്‍ എന്നാല്‍ ഭീഷണി സ്യഷ്ടിക്കുന്നും ഉണ്ട്.
ആന്ധ്രാപ്രദേശിലും മധ്യപ്രദേശിലും അടക്കം ശശി തരൂരിന് ലഭിച്ച സ്വീകരണങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും ഇന്ന് പൂര്‍ത്തിയാകുമെന്ന് മദുസൂധനന്‍ മിസ്ത്രി അറിയിച്ചു.