ചെങ്ങന്നൂര്‍ ▪️ ചെങ്ങന്നൂര്‍ നഗരസഭ മാസ്റ്റര്‍ പ്ലാനിന്റെ വിഷയത്തില്‍ യുഡിഎഫ് ജനവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചും നഗരസഭ സബ് കമ്മിറ്റികള്‍ രൂപീകരിച്ച് വാര്‍ഡ് തലത്തില്‍ പരാതികള്‍ക്ക് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു കൊണ്ട് സിപിഎം ചെങ്ങന്നൂര്‍ ടൗണ്‍ ഈസ്റ്റ്, വെസ്റ്റ് ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ വിളംബര പദയാത്രയുടെ രണ്ടാം ദിന പര്യടനം ചെങ്ങന്നൂര്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ചു.
ജില്ല കമ്മിറ്റിയംഗം എം.എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി.ജി അജീഷ് അധ്യക്ഷനായി.
ഏരിയ കമ്മിറ്റിയംഗങ്ങളായ എം.കെ മനോജ്, വി.വി അജയന്‍, ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി യു. സുഭാഷ്, ടി.കെ സുഭാഷ്, കെ.പി മുരുകേഷ്, എ.ജി ഷാനവാസ്, കെ.എന്‍ ഹരിദാസ്, പി.കെ അനില്‍കുമാര്‍, അഡ്വ. വിഷ്ണു മനോഹര്‍, രാഗേഷ് കുമാര്‍, ബാബു തൈവടയില്‍ എന്നിവര്‍ സംസാരിച്ചു.
കിഴക്കേനട, കോടിയാട്ടുകര, മുണ്ടന്‍കാവ് എന്നീ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി വലിയപള്ളി ജംഗ്ഷനില്‍ സമാപിച്ചു. സമാപന സമ്മേളനം സിപിഎം ഏരിയ സെക്രട്ടറി എം. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു . പി.എസ് അനിയന്‍ അധ്യക്ഷനായി.