റാന്നി ▪️ ആന്ധ്ര പ്രദേശില്‍ നിന്നുമെത്തിയ ശബരിമല തീര്‍ഥാടര്‍കരുടെ ബസിന് നേരെ ആക്രമണം.
റാന്നി അത്തിക്കയത്ത് വെച്ച് ബൈക്കിലെത്തിയ രണ്ട് പേരാണ് കല്ലെറിഞ്ഞത്. ആക്രമണത്തില്‍ ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു.
ബസിന്‍റെ മുന്‍വശത്തെത്തിയശേഷം കല്ലെറിയുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തെതുടര്‍ന്ന് സ്ഥലത്ത് പൊലീസ് എത്തി. കല്ലെറിഞ്ഞവര്‍ക്കായി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് കല്ലെറിഞ്ഞ അക്രമികളെ കണ്ടെത്താനാണ് പൊലീസ് ശ്രമം. അക്രമികള്‍ക്കായി ഈ മേഖലയിലും റാന്നി പ്രദേശങ്ങളിലും പോലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചു.