ആലപ്പുഴ ▪️ സംസ്ഥാനസ്‌കൂള്‍ ശാസ്ത്രമേളയുടെ മുന്നോടിയായി സംഘടിപ്പിച്ച വിളംബര ഘോഷയാത്ര പ്രധാന വേദിയായ സെന്റ് ജോസഫ് സ്‌കൂളില്‍ എത്തിച്ചേര്‍ന്നപ്പോള്‍ സംഘാടകസമിതി ചെയര്‍മാന്‍ മന്ത്രി സജി ചെറിയാന്‍ സ്‌കൂള്‍ അങ്കണത്തില്‍ ദീപശിഖ തെളിച്ചു.
തുടര്‍ന്ന് നടന്ന ചടങ്ങ് മന്ത്രി ഉദ്ഘാടനം ചെയ്തു. ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേള ചരിത്രത്തിന്റെ ഭാഗമാകുമെന്ന് മന്ത്രി പറഞ്ഞു.
പി.പി ചിത്തരഞ്ജന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.കെ ജയമ്മ എന്നിവര്‍ സംസാരിച്ചു.
കുട്ടനാട് ഡിഇഒ ബാലകൃഷ്ണനാണ് മന്ത്രിക്ക് ദീപശിഖ കൈമാറിയത്. ചേര്‍ത്തല ഡിഇഒ എ.കെ പ്രതീഷില്‍ നിന്ന് സംഘാടക സമതി ജനറല്‍ കണ്‍വീനര്‍ എസ്. സന്തോഷ് പതാക ഏറ്റുവാങ്ങി.