തൃശൂര്‍ ▪️ 65-ാ മത് സംസ്ഥാന സ്‌കൂള്‍ കായിക മേള നാളെ മുതല്‍ കുന്നംകുളത്ത്.
15 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് തൃശൂര്‍ മറ്റൊരു സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് വേദിയാകുന്നത്.
കുന്നംകുളം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌റ്റേഡിയത്തിലാണ് ഇത്തവണ മത്സരങ്ങള്‍.
സ്‌കൂള്‍ കായിക മേളയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. നാളെ രാവിലെ 8.30 ഓടെ തൃശൂര്‍ തേക്കിന്‍കാടില്‍ നിന്ന് ദീപശിഖാ പ്രയാണം ആരംഭിക്കും.
ഉന്നത വിദ്യഭ്യാസ മന്ത്രി ആര്‍. ബിന്ദു ഐ.എം വിജയന് ദീപശിഖ കൈമാറി മേള ഉദ്ഘാടനം ചെയ്യും. 17ന് രാവിലെ 7 മണി മുതല്‍ മത്സരയിനങ്ങള്‍ ആരംഭിക്കും.
20ന് വൈകിട്ട് 4 മണിക്കാണ് സമാപന സമ്മേളനം. ഇന്നു മുതല്‍ കായിക താരങ്ങള്‍ എത്തി തുടങ്ങും. 98 ഇനങ്ങളിലായി 3000 തിലേറെ താരങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ ഇത്തവണയും പകലും രാത്രിയുമായാണ് മല്‍സരം. രാവിലെ 6.30 മുതല്‍ വൈകിട്ട് 8.30 വരെ മത്സരങ്ങള്‍ നടക്കും. 6,000 പേര്‍ക്കുള്ള വിഭവ സമൃദ്ധമായ സദ്യയും മേളയില്‍ ഒരുങ്ങും.