ചെങ്ങന്നൂര്‍ ▪️ സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയില്‍ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളിന് കൊടിയേറി.
ഇടവക വികാരി ഫാ. ജെയിന്‍ തെങ്ങുവിളയില്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു.
24 മുതല്‍ 26 വരെ വൈകിട്ട് അഞ്ചിന് സന്ധ്യ പ്രാര്‍ത്ഥന. വിശുദ്ധ കുര്‍ബാന. നൊവേന.
27 മുതല്‍ 29 വരെ രാവിലെ 6.30ന് പ്രഭാത പ്രാര്‍ത്ഥന. വിശുദ്ധ കുര്‍ബാന. വൈകിട്ട് 5ന് സന്ധ്യാ പ്രാര്‍ത്ഥന. നൊവേന. തുടര്‍ന്ന് കുടുംബ നവീകരണ ധ്യാനം – ഫാ. ഫ്രാന്‍സിസ് കര്‍ത്താനം വി.സി (പോട്ട ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍)
30ന് രാവിലെ 8.30ന് വിശുദ്ധ കുര്‍ബാന- ഫാ. പീറ്റര്‍ ജോണ്‍ ഒഐസി. തുടര്‍ന്ന് ഇടവകദിനം ആഘോഷം.
ജൂലൈ 1ന് വൈകിട്ട് 5ന് വിശുദ്ധ കുര്‍ബാന- ഫാ. ഷിജോ പുത്തന്‍ പറമ്പില്‍ (വികാരി, മര്‍ത്ത്മറിയം ഫെറോനാ പള്ളി, ചെങ്ങന്നൂര്‍)
2ന് വൈകിട്ട് അഞ്ചിന് മുന്‍ വികാരിമാരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് 6.30ന് തിരുനാള്‍ റാസ.
3ന് രാവിലെ 7ന് പ്രഭാത പ്രാര്‍ത്ഥന. തിരുനാള്‍ കുര്‍ബാന- മാത്യൂസ് മാര്‍ പോളികാര്‍പ്പസ് (തിരുവനന്തപുരം മേജര്‍ അതിരൂപത സഹായ മെത്രാന്‍) ആദ്യകുര്‍ബാന സ്വീകരണം. നേര്‍ച്ചവിളമ്പ്, കൊടിയിറക്ക്.
തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഇടവക വികാരി ഫാ. ജെയിന്‍ തെങ്ങുവിളയില്‍, ട്രസ്റ്റി ഷാജി മട്ടയ്ക്കല്‍, സെക്രട്ടറി ജോബി ജേക്കബ് മുത്തുകുഴി ജി. മംഗലത്ത് എന്നിവര്‍ നേതൃത്വം നല്‍കും.