![](https://varthaonlinenews.in/wp-content/uploads/2023/03/A-9.jpg)
ചെങ്ങന്നൂര്‍▪️ മുളക്കുഴ ഊരിക്കടവ് പാടശേഖരത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് സമ്പൂര്‍ണ്ണ മിശ്രിതം തളിയ്ക്കല്‍ നടന്നു .
കീടങ്ങളെ കണ്ടെത്തുകയും അവയ്ക്കുള്ള കീടനാശിനി മിശ്രിതം തളിയ്ക്കാനും ഡ്രോണ്‍ വഴി എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്നു എന്നതാണ് പ്രത്യേകത.
ഒരേക്കര്‍ പാടശേഖരത്തില്‍ മരുന്ന് തളിയ്ക്കാന്‍ എട്ട് മിനിറ്റ് മാത്രം മതിയെന്നത് കര്‍ഷകര്‍ നേരിടുന്ന തൊഴിലാളി ക്ഷാമത്തിനും പരിഹാരമാണ്.
ദിവസങ്ങള്‍ കൊണ്ട് തൊഴിലാളികള്‍ ഹാന്‍ഡ് പമ്പ് സ്‌പ്രെയര്‍ കൊണ്ട് ചെയ്യേണ്ട മരുന്ന് തളിക്കലാണ് മിനിറ്റുകള്‍കൊണ്ട് പൂര്‍ത്തിയാകുന്നത്.
ഡ്രോണ്‍ താഴ്ന്ന് പറക്കുന്നതുമൂലം കാറ്റടിച്ച് നെല്‍ചെടികള്‍ പറക്കുന്നതിനാല്‍ മറഞ്ഞിരിക്കുന്ന കീടങ്ങള്‍ പുറത്ത് വരികയും കീടനാശിനി പ്രയോഗം ഫലപ്രദമാകുകയും ചെയ്യുമെന്ന് കൃഷിവകുപ്പ് അധികൃതര്‍ പറഞ്ഞു.
മുളക്കുഴ ഊരിക്കടവില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. പത്മാകരന്‍, ബ്ലേക്ക് പഞ്ചായത്ത് അംഗം ബീനാ ചിറമേല്‍,കൃഷി ഓഫീസര്‍ എസ്. കവിത, പഞ്ചായത്ത് അംഗങ്ങളായ മറിയക്കുട്ടി, സാലി, അനു, കൃഷി അസിസ്റ്റന്റ് സോണിയ, പാടശേഖര സമിതി പ്രസിഡന്റ് ഫിലിപ്പ് വര്‍ഗീസ്, സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.