▶️വരവേഗത്തില്‍ ഉദ്ഘാടനം മാസ്സാക്കി ജിതേഷ്ജി

0 second read
1
221

കെജിഎഫ് നായകന്‍ റോക്കി ഭായിയെയും  ചിന്നദളപതി വിജയിയേയുമൊക്കെ വെടിയുണ്ട വേഗത്തില്‍ വരച്ച് ആറന്മുള ഉപജില്ലാ കലോത്സവം ഉദ്ഘാടനച്ചടങ്ങ് മാസ്സാക്കി ജിതേഷ്ജി.

ആറന്മുള: കെജിഎഫ് നായകന്‍ റോക്കി ഭായിയെയും
ചിന്നദളപതി വിജയിയേയുമൊക്കെ വേഗത്തില്‍ വരച്ച് ആറന്മുള ഉപജില്ലാ കലോത്സവം ഉദ്ഘാടനച്ചടങ്ങ് മാസ്സാക്കി ജിതേഷ്ജി.

സൂപ്പര്‍താര പരിവേഷമുള്ള വരവേഗരാജാവ് ജിതേഷ്ജി എത്തിയത് മത്സരാര്‍ത്ഥികളെയും, രക്ഷിതാക്കളെയും, സംഘാടകരെയും ഒരുപോലെ ആവേശഭരിതരാക്കി.

തന്റെതായ സിഗ്‌നേച്ചര്‍ ശൈലിയില്‍ വരവേഗവിസ്മയത്തിലൂടെയാണ് അദ്ദേഹം കലോത്സവം ഉദ്ഘാടനം ചെയ്തത്. ന്യു ജനറേഷനു ആവേശം പകരുന്ന അത്യന്തം വേറിട്ട ഇന്ററാക്റ്റീവ് രീതിയിലാണ് ഇക്കുറി കലാമത്സരങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം നടന്നത്.

ബ്രഹ്മാണ്ഡ സിനിമകളിലെ നായകരായ കെജിഎഫ് നായകന്‍ റോക്കി ഭായിയെയും, ചിന്നദളപതി വിജയിയെയും, സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെയുമൊക്കെ അതിവേഗത്തില്‍ വരച്ച് ജിതേഷ്ജി സദസ്സിന്റെ ഹര്‍ഷാരവം ആവോളം ഏറ്റുവാങ്ങി.

വാക്കും, വരയും സമഞ്ജസമായി സമന്വയിച്ച അവിസ്മരണീയമായ ദൃശ്യാനുഭവമാണ് ലോകത്തിലെ ഏറ്റവും വേഗതയേറിയ പെര്‍ഫോമിംഗ് ചിത്രകാരന്‍ പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്‍കിയത്.

കലോത്സവം പൊതു സമ്മേളനത്തിന്റെ ഉദ്ഘാടനം സംഗീതജ്ഞന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വ്വഹിച്ചു .

കിടങ്ങന്നൂര്‍ എസ്ജിവിജി വിഎച്ച്എസ്എസില്‍ നടന്ന സമ്മേളനത്തില്‍
ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി. ടോജി അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ മാനേജര്‍ കൃഷ്ണാനന്ദ പൂര്‍ണ്ണിമാ അനുഗ്രഹപ്രഭാഷണം നടത്തി . പന്തളം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ അനീഷ് മോന്‍, ആറന്മുള ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ദീപ നായര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷൈലജ കെ. നായര്‍, ഹെഡ്മിസ്‌ട്രേസ് മായാ ലക്ഷ്മി .എസ്, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് രാജേഷ് ആര്‍, ആറന്മുള എഇഓ നിഷ .ജെ, സ്വീകരണകമ്മറ്റി കണ്‍വീനര്‍ അജിത് എബ്രഹാം തുടങ്ങിവര്‍ പ്രസംഗിച്ചു.

 

Load More Related Articles

Check Also

▶️ചെങ്ങന്നൂരില്‍ തലതിരിഞ്ഞ പരിഷ്‌കാരം: ബഥേല്‍ റോഡില്‍ എത്താന്‍ 4 സിഗ്‌നലുകള്‍ കാത്തുനില്‍ക്കണം

ചെങ്ങന്നൂര്‍▪️ നഗരത്തിലെ തലതിരിഞ്ഞ പരിഷ്‌കാരം മൂലം ബഥേല്‍ റോഡില്‍ എത്താന്‍ 4 സിഗ്‌നലുകള്‍ …