
ചെങ്ങന്നൂര്‍▪️ ലില്ലി ലയണ്‍സ് സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക കായിക മത്സരങ്ങള്‍ ചിന്മയ വിദ്യാലയ സീനിയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു.
ശനിയാഴ്ച രാവിലെ ചിന്മയ സ്‌കൂള്‍ ഗ്രൗണ്ടില്‍ ലില്ലി വിദ്യാര്‍ത്ഥികളുടെ ബാന്‍ഡും മാര്‍ച്ച് പാസ്റ്റും നടന്നു. തുടര്‍ന്ന് ചിന്മയ സ്‌കൂള്‍ മാനേജര്‍ എ. അശോക് ലില്ലി പതാക ഉയര്‍ത്തി സ്‌പോര്‍ട്‌സ് മീറ്റ് ഉദ്ഘാടനം ചെയ്തു.
അത്‌ലറ്റിക്‌സ്, ഷോട്ട് പുട്ട്, ബാസ്‌കറ്റ് ബോള്‍, പെനാല്‍റ്റി ഷൂട്ടൗട്ട്, ത്രോ ദ് സ്റ്റമ്പ്, റിലേ, സോഫ്റ്റ് ബോള്‍ ത്രോ എന്നിങ്ങനെ വിവിധ കായിക മത്സരങ്ങള്‍ നടന്നു. സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് സമ്മാനങ്ങളും കൂടുതല്‍ പോയിന്റ് നേടിയ ഹൗസിന് ഓവറോള്‍ ട്രോഫിയും നല്‍കി.
ലില്ലി ട്രഷററും ചിന്മയ വൈസ് പ്രസിഡന്റുമായ എം.പി പ്രതിപാല്‍, രാധിക ജയപ്രസാദ്, ജയശ്രീ ദേവി, അജ സോണി, മോളി സേവ്യര്‍, ജി. വേണു കുമാര്‍, എസ്. ഗോപിനാഥന്‍, കെ.ആര്‍ സദാശിവന്‍ നായര്‍, കെ.കെ രാജേന്ദ്രന്‍, ജൂണി കുതിരവട്ടം, ഷാജി പട്ടന്താനം, ആര്‍. ജയപ്രസാദ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.