ചെങ്ങന്നൂര്‍ ▪️ ലില്ലി ലയണ്‍സ് സ്‌പെഷ്യല്‍ സ്‌കൂളിന്റെ പ്രവേശനോത്സവം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും ചേര്‍ന്ന് ആഘോഷിച്ചു.
ലയണ്‍സ് സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജേക്കബ് ജോസഫ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
ലില്ലി സ്‌കൂള്‍ ട്രസ്റ്റീ ലയണ്‍ എന്‍.കെ കുര്യന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. മാനേജിംഗ് ട്രസ്റ്റി ജി. വേണുകുമാര്‍ അധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശോഭാ വര്‍ഗീസ് ആശംസകള്‍ അറിയിച്ചു.
നാടാവള്ളില്‍ എഡ്യൂക്കേഷണ്‍ല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങള്‍ ജേക്കബ് വര്‍ഗ്ഗീസ്, മാത്യു ജേക്കബ്, ലില്ലി പ്രിന്‍സിപ്പല്‍ മോളി സേവ്യര്‍, അക്കാദമിക് ഡയറക്ടര്‍ അജ സോണി, പിടിഎ പ്രസിഡന്റ് ശോഭ വിജയന്‍, കൗണ്‍സിലര്‍ ശ്രീദേവി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്ത് അദ്ധ്യാപകര്‍ പരിപാടികള്‍ അവതരിപ്പിച്ചു.