കൊച്ചി ▪️പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരണവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍.
ബിജെപി സംസ്ഥാന പ്രസിഡന്റ് നേരിട്ട് വിളിച്ചു പറഞ്ഞതുപോലെയാണ് മാധ്യമങ്ങള്‍ ഇന്നലെ ചില വാര്‍ത്തകള്‍ നല്‍കിയത്.
എന്നാല്‍ ശോഭാ സുരേന്ദ്രന്‍ പറഞ്ഞ പണിയെല്ലാം എടുക്കുന്ന ആളാണെന്ന് പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം തന്നെ വ്യക്തമാക്കി. എന്നിട്ടും ഈ വാര്‍ത്തകള്‍ തുടരുകയാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
പാര്‍ട്ടി ഏല്‍പ്പിച്ച എല്ലാ ചുമതലകളും നന്നായി ചെയ്തിട്ടുണ്ട്. എല്ലാം ചെയ്തു തീര്‍ത്തുവെന്ന ആത്മവിശ്വാസമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റമുണ്ടാക്കും. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടെ വിജയമാണ് തന്റെ ലക്ഷ്യം. കുത്തിത്തിരിപ്പ് ചോദ്യങ്ങള്‍ വേണ്ട.
പാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ കഴിഞ്ഞതവണത്തേക്കാള്‍ ഒരു കൗണ്‍സിലറെ എങ്കിലും കൂടുതലായി ജയിപ്പിക്കാന്‍ വി ഡി സതീശനോട് പന്തയം വയ്ക്കുന്നുവെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. വിവാദങ്ങളില്‍ മറ്റു പ്രതികരണമൊന്നും നടത്താത്ത ശോഭാ സുരേന്ദ്രന്‍ മാധ്യമങ്ങളുടെ മറ്റു ചോദ്യങ്ങളോട് പ്രതികരിച്ചില്ല.