ചെങ്ങന്നൂര്‍ ▪️ സിപിഎം ചെങ്ങന്നൂര്‍ ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച സ്‌നേഹവീട് കുടുംബത്തിന് കൈമാറി.
ചെങ്ങന്നൂര്‍ നഗരസഭ എട്ടാം വാര്‍ഡില്‍ ഇടനാട് നാല്‍പറയില്‍ ഇന്ദിരയ്ക്ക് സ്‌നേഹവീടിന്റെ താക്കോല്‍ മന്ത്രി സജി ചെറിയാന്‍ കൈമാറി.
പ്രളയത്തെ തുടര്‍ന്ന് ഇന്ദിരയുടെ പഴയ വീട് ജീര്‍ണ്ണാവസ്ഥയിലായിരുന്നു. കാല ക്രമത്തില്‍ വീട് വാസയോഗ്യമല്ലാതെയായി. വിധവയായ ഇന്ദിരയ്ക്കും കുടുംബത്തിനും വാടക വീടിനെ ആശ്രയിക്കേണ്ടി വന്ന സാഹചര്യത്തിലാണ് സിപിഎം സുമനസ്സുകളുടെ സഹായത്തോടെ പുതിയ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
താക്കോല്‍ കൈമാറിയ യോഗത്തില്‍ ഭവന നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ യു. സുഭാഷ് അധ്യക്ഷനായി.
സിപിഎം ആലപ്പുഴ ജില്ല കമ്മിറ്റിയംഗം ജെയിംസ് ശമുവേല്‍ ഏരിയാ കമ്മിറ്റി അംഗം എം.കെ മനോജ്, പി.കെ അനില്‍കുമാര്‍, കെ.എന്‍. രാജീവ്, കെ.കെ ഗോപാല കൃഷ്ണന്‍, ജോസ് വര്‍ഗീസ്, മധു, സതീഷ് ജേക്കബ്ബ്, പി.ഡി സുനീഷ്, സാബു തോമസ്, ഫാ.ജോര്‍ജ് വര്‍ഗീസ് കോര്‍ എപ്പിസ്‌കോപ്പ, അഡ്വ. വിഷ്ണു മനോഹര്‍, അഡ്വ. എ. രമേശ് കുമാര്‍, എം. സുമേഷ്, അശ്വിന്‍ ദത്ത് എന്നിവര്‍ പങ്കെടുത്തു.