ചെങ്ങന്നൂര്‍ ▪️ ലില്ലി ലയണ്‍സ് സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സ്‌നേഹക്കൂട് സഹവാസ ക്യാമ്പ് ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ ബിനോ ഐ കോശി ഉദ്ഘാടനം ചെയ്തു.
ഫോക്‌ലോര്‍ അക്കാദമി അംഗം പ്രദീപ് പണ്ടനാടിന്റെ നേതൃത്വത്തില്‍ നാടറിവ് എന്ന കലാപരിപാടി അരങ്ങേറി.
ആറാട്ടുപുഴ തരംഗം മിഷന്‍ ആക്ഷന്‍ സെന്ററില്‍ നടന്ന ക്യാമ്പില്‍ രക്ഷിതാക്കള്‍ക്ക് വിവിധ കലാ പരിപാടികള്‍, മത്സരങ്ങള്‍, ഗെയിംസ് എന്നിവ സംഘടിപ്പിച്ചു.
മാനേജിംഗ് ട്രസ്റ്റീ ജി. വേണുകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ലയണ്‍സ് അംഗങ്ങള്‍ രാജന്‍ ഡാനിയല്‍, ആര്‍. വെങ്കിടാചലം, വിന്നി ഫിലിപ്പ്, ആര്‍ ജയപ്രസാദ്, രാധിക പ്രസാദ്, പിടിഎ ഭരണസമിതി അംഗം ജോളി ഷാജി, പ്രിന്‍സിപ്പല്‍ മോളി സേവിയര്‍ അക്കാദമിക് ഡയറക്ടര്‍ അജ സോണി എന്നിവര്‍ സംസാരിച്ചു.