
ചെങ്ങന്നൂര്‍▪️ ലില്ലി ലയണ്‍സ് സ്‌പെഷ്യല്‍ സ്‌കൂള്‍ ആന്‍ഡ് വൊക്കേഷണല്‍ ട്രെയിനിങ് സെന്ററിലെ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സ്‌കൂളില്‍ സ്‌നേഹക്കൂട് ഏകദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.
മാനേജിംഗ് ട്രസ്റ്റി ജി. വേണുകുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം സലിം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് അവരുടെ ബുദ്ധിമുട്ടുകളും മാനസിക പിരിമുറുക്കങ്ങളും മറന്ന് ഒരു ദിവസം ആസ്വദിക്കാന്‍ ഇങ്ങനെയുള്ള ക്യാമ്പുകള്‍ വളരെ സഹായകരമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് ഗ്രാമം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലജ വാര്‍ഡ് മെമ്പര്‍ മിനി ഫിലിപ്പ്, ബ്ലോക്ക് എച്ച്‌സി മഞ്ചു തോമസ്, ജോജി ചെറിയാന്‍, കെ.എം മാമ്മന്‍, ഡോ. ബിനോ ഐ. കോശി, രാജന്‍ ഡാനിയേല്‍, ജെയിംസ് കെ ഫിലിപ്പ്, ലില്ലി ട്രെസ്റ്റീസ് ഡോ. പി.ജി.ആര്‍ പിള്ള, കെ.കെ രാജേന്ദ്രന്‍, ഇടിക്കുള എബ്രഹാം, എം.പി പ്രതിപാല്‍, സദാശിവന്‍ നായര്‍, നൗഷാദ് ആറ്റിന്‍കര, ജൂണി കുതിരവട്ടം, എസ്. ഗോപിനാഥന്‍, ഗോപാലകൃഷ്ണന്‍ പിള്ള, ജയശ്രീദേവി, ബാലചന്ദ്രന്‍ നായര്‍, കെ.ജെ തോമസ് എന്നിവര്‍ പങ്കെടുത്തു.
ക്യാമ്പില്‍ രക്ഷിതാക്കള്‍ക്ക് വിവിധ കലാകായിക മത്സരങ്ങള്‍, ക്യാമ്പ് ഫയര്‍ വര്‍ണാഭമായ ഫയര്‍ വര്‍ക്‌സ് എന്നിവ സംഘടിപ്പിച്ചു. സമാപന സമ്മേളനം പുലിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.