
ചെങ്ങന്നൂർ▪️ കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ മഹാത്മാ ഗാന്ധി സർവ്വകലാശാല നാഷണൽ സർവ്വീസ് സ്കീം സെല്ലിന്റെ ആഭിമുഖ്യത്തിൽ ചങ്ങനാശ്ശേരി അസംപ്ക്ഷൻ കോളേജും ചെങ്ങന്നൂർ കരുതൽ വാട്ട്സ് ആപ് കൂട്ടായ്മയും ചേർന്ന് നടപ്പിലാക്കുന്ന “സ്നേഹ വീട് ” പദ്ധതിയിലെ വീടിന്റെ കല്ലിടല്‍ കർമ്മം മുളക്കുഴ അരീക്കരയിൽ നടന്നു.
ചെങ്ങന്നൂർ ഫെസ്റ്റ് ചെയർമാൻ പി.എം തോമസ് കല്ലിടല്‍ കർമ്മം നിർവഹിച്ചു.
ചടങ്ങിൽ ബ്ലോക്ക് അസംപ്ക്ഷൻ കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷെറിൻ ബാബു, ഗ്രാമപഞ്ചായത്ത് അംഗം ബിജോയ്, ചെങ്ങന്നൂർ കരുതൽ കൂട്ടായ്മ പ്രവർത്തകരായ അഡ്വ. പി. ആർ പ്രദീപ് കുമാർ, പി.കെ നാണു, ഷാജി യോഹന്നാൻ, കെ.ജെ തോമസ്, എന്നിവർ പങ്കെടുത്തു.
മുളക്കുഴ 12-ാം വാർഡിൽ അരീക്കര പുതുവാക്കൽ മേലത്തേതിൽ പരേതനായ രതീഷിന്റെ ഭാര്യ ശ്രീലേഖയ്ക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്.